ന്യൂദല്‍ഹി: കൊച്ചിന് ഷിപ്പ്യാഡ് അടക്കം രാജ്യത്തെ പൊതുമേഖലാ കപ്പല്‍ ശാലകളെല്ലാം ലാഭക്കുതിപ്പില്‍. കൊച്ചി കപ്പല്‍ശാലയുടെ അറ്റാദായത്തില്‍ 558.28 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില റെക്കോര്‍ഡ് നിലവാരമായ 2030 രൂപ വരെ ഉയര്‍ന്നു.
മറ്റൊരു പൊതുമേഖലാ കപ്പല്‍ശാലയായ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനിയേഴ്സ് ലിമിറ്റഡിന്റെ ഓഹരി വില 1459.70 രൂപയായി. മാസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡിന്റെയാകട്ടെ 3176.85 രൂപയിലുമെത്തി.
മാര്‍ച്ച് 30 ന് അവസാനിച്ച മാസത്തില്‍ കൊച്ചിന് ഷിപ്പ്യാഡ് നേടിയ അറ്റാദായം 258.9 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയത് 39.3 കോടി മാത്രമായിരുന്നു. പ്രവര്‍ത്തന വരുമാനം 1286.04 കോടിയിലേക്ക് വര്‍ദ്ധിച്ചു. ഓഹരി വിപണി വില വ്യാപാര അവസാനത്തോടെ 1912.56 നിലവാരത്തിലെത്തിയെങ്കിലും ഒരു വര്‍ഷത്തിനിടയിലെ വര്‍ദ്ധന 716 ശതമാനമാണ്. രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണശാലയാണ് കൊച്ചിന് ഷിപ്പ്യാഡ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: