വൈക്കം: ഹൈന്ദവ കേരളത്തെ വീണ്ടെടുക്കാനുള്ള ഭാര്ഗവത്വം സമാജത്തിനു ഉണ്ടാക്കി കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തനമെന്ന് ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.
ഹിന്ദുഐക്യവേദി 21-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ടിപ്പു സുല്‍ത്താന്റെ മനസുള്ള കുട്ടി ടിപ്പുമാരാണ് അരിയും മലരും കുന്തിരിക്കവും വാങ്ങി വച്ചോളൂ എന്ന് പറയുന്നത്. അവരില്‍ നിന്ന് ടിപ്പുവിന്റെ മനസ് നഷ്ടപ്പെടാതെ ഇരിക്കുന്നിടത്തോളം, സനാതന ധര്‍മത്തെ അവമതിക്കുന്ന മാക്സ്മുള്ളര്മാര് ഉള്ളിടത്തോളം കാലം സമാജത്തിനു വേണ്ടി ഐക്യവേദി പ്രവര്‍ത്തിക്കും. സനാതന ധര്മത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഗീയവാദികളായി മുദ്രകുത്തപ്പെടുന്ന കാലമാണിതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: