Kerala

നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിൽ; കുറച്ച് സമയം വേണം, നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ

Published by

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഭാര്യയ്‌ക്ക് അവസാനമായൊന്ന് കാണാനാകാതെ വിദേശത്ത് വച്ച് മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിൽ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയിൽ സന്ദേശം അയച്ചു.

നമ്പി രാജേഷിന്റെ മൃതദേഹവുമായി കുടുംബം തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് കമ്പനി അധികൃതർ പരാതി മെയിൽ ചെയ്യാൻ ആവശ്യപ്പെട്ടത്. അതനുസരിച്ച് മെയിൽ അയച്ചിട്ടും അഞ്ചു ദിവസമായും മറുപടിയില്ലായിരുന്നു. ഇതേ തുടർന്ന് രാജേഷിന്റെ കുടുംബം നിയമനടപടികളുമായി മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് കമ്പനിയും മെയിൽ സന്ദേശം എത്തിയത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകിയിരുന്നു. മെയ് 7 നാണ് രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി.

ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by