ന്യുദല്‍ഹി: മോദി സര്‍ക്കാര്‍ പരാജയമാണെന്ന് വിളിച്ചുകൂവുന്ന സമൂഹമാധ്യമത്തില്‍ ഇന്‍ഫ്ലുവന്‍സറായ ധ്രൂവ് രതിയെ സംവാദത്തിന് വെല്ലുവിളിച്ച് പ്രശാന്ത് പിട്ടി എന്ന ഈസ്മൈട്രിപ് എന്ന തിളക്കമാര്‍ന്ന വിജയം നേടിയ സ്റ്റാര്‍ട്ടപ് കമ്പനി ഉടമയായ യുവാവ്.
“മോദി കാരണം ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് തിരിച്ചുവന്നയാളാണ് ഞാന്‍. ഇപ്പോള്‍ യൂണികോണ്‍ ആയി മാറിയ ഒരു സ്റ്റാര്‍ട്ടപ്പിന്റെ ഉടമയാണ്. ഇപ്പോഴത്തെ മോദി സര്‍ക്കാര്‍ എങ്ങിനെയാണ് ഇന്ത്യയെ മാറ്റിയതെന്ന് കണക്കുകള്‍ നിരത്തി ഞാന്‍ പറയാം”- പ്രശാന്ത് പിട്ടി വെല്ലുവിളിച്ചു. 100 കോടി ഡോളറിലധികം മൂല്യമുള്ള സ്റ്റാര്‍ട്ടപ്പിനെ വിളിക്കുന്ന പേരാണ് യൂണികോണ്‍ എന്നത്. ഈസ് മൈട്രിപ്പ് എന്ന സ്റ്റാര്‍ട്ടപ് അതിവേഗമാണ് യൂണികോണ്‍ കമ്പനിയായി മാറിയത്.
മോദി സര്‍ക്കാരിനെതിരെ ഇല്ലാത്ത വിമര്‍ശനങ്ങള്‍ മാത്രം വാരിക്കോരി പറയുന്ന ധ്രുവ് രതിയുടെ വീഡിയോകള്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമങ്ങള്‍ വന്‍തോതിലാണ് ഷെയര്‍ ചെയ്യുന്നത്. “മെച്ചപ്പെട്ട ഇന്ത്യയെ കാണാനാണ് താങ്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍ താങ്കള്‍ മോദി സര്‍ക്കാര്‍ ചെയ്ത നന്മകള് പറയാന്‍ തയ്യാറാവണം”- പ്രശാന്ത് പിട്ടി പറയുന്നു.
വന്‍തോതില്‍ വിജയം നേടുകയും ഒരു യൂണികോണ്‍ കമ്പനിയായി മാറുകയും ചെയ്ത സ്റ്റാര്‍ട്ടപ്പായ ഈസ്മൈട്രിപ്പിന്റെ സഹസ്ഥാപകനാണ് പ്രശാന്ത് പിട്ടി. “മോദി സര്‍ക്കാരിന്റെ നേട്ടത്തെക്കുറിച്ച് എത്രയോ പറയാനുണ്ട്. ഞാന്‍ ഐടിക്കാരനാണ്. ബിസിനസുകാരനാണ് മോദി കാരണം വിദേശത്ത് നിന്നും മടങ്ങി ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്ന ആളാണ്. “- പ്രശാന്ത് പിട്ടി വിശദീകരിക്കുന്നു.
ജര്‍മ്മന്‍ വേരുകളുള്ള ധ്രുവ് രതി ജര്‍മ്മനിയില്‍ ഇരുന്നാണ് മോദി സര്‍ക്കാരിനെതിരായ വിമര്‍ശനം നടത്തുന്നത്. “സംവാദത്തിന് തയ്യാറെങ്കില്‍ ധ്രുവ് രതിക്ക് ജര്‍മ്മനിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് അയച്ചുതരാനും ഞാന്‍ തയ്യാറാണ്”- പ്രശാന്ത് പിട്ടി പറയുന്നു. മോദി സര്‍ക്കാരിന്റെ ചെയ്ത നന്മകള് പറയാതെ വെറുതെ വിമര്‍ശനങ്ങള്‍ മാത്രം പറയുകയാണ് ധ്രുവ് രതിയെന്നാണ് പ്രശാന്ത് പിട്ടിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: