Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദം, സ്മൃതി, സദാചാരം, മനഃസ്സാക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 06:08 pm IST
in Samskriti

ധര്‍മ്മത്തെ അറിഞ്ഞ് ആചരിക്കണം എന്നാണു പ്രമാണം. ധര്‍മ്മത്തെ മാത്രമല്ല, അവനവന്‍ കൈകാര്യം ചെയ്യുന്ന എന്തിനെക്കുറിച്ചും നല്ല അറിവു വേണം. പഠിച്ചിട്ടു വേണം കൈകാര്യം ചെയ്യാന്‍. അങ്ങനെ നോക്കിയാല്‍ ഇന്നു ഭരണം നടതത്താന്‍ എത്രപേര്‍ക്ക് അര്‍ഹതയുണ്ടാകും? രാജ്യഭാരം കഠിനതപസ്യയായിരുന്ന കാലം നമുക്കുണ്ടായിരുന്നു. ആ കാലത്താണ് രാമനും ഭരതനും മറ്റും ഭരണം കയ്യാളിയത്. അവര്‍ക്ക് അതു കടുത്ത ഉത്തരവാദിത്തമായിരുന്നു. ആര്‍ഭാടമായിരുന്നില്ല. ഒട്ടും സുഖകരവുമായിരുന്നില്ല.

ധര്‍മ്മത്തെ അറിഞ്ഞ് ആചരിക്കാന്‍ വേദങ്ങളും സ്മൃതികളും പ്രമാണങ്ങളും മറ്റും പഠിക്കണം. വേദം, സ്മൃതി, സദാചാരം, മനഃസ്സാക്ഷി എന്നിങ്ങനെയാണ് ധര്‍മ്മത്തെ അറിയാനും വ്യാഖ്യാനിക്കാനുമുള്ള മാര്‍ഗ്ഗം. വേദവും സ്മൃതികളും പഠിക്കുക എളുപ്പമല്ലെന്നതു ശരി തന്നെ. അന്തസ്സത്ത മനസ്സിലാക്കാതെ വ്യാഖ്യാനിച്ചാല്‍ വിപരീത ഫലമായിരിക്കും ഉണ്ടാകുന്നതും. ധര്‍മ്മം എല്ലാവര്‍ക്കും ഒരുപോലെയല്ലെന്നും ശാസ്ത്രം പറയുന്നുണ്ട്. വ്യക്തികള്‍ക്കും സാഹചര്യത്തിനും കാലത്തിനും അനുസരിച്ചു ധര്‍മ്മത്തിനു മാറ്റം വരും. അതു മനസ്സിലാക്കാനാണ് വേദങ്ങളും സ്മൃതികളും പഠിക്കണമെന്നു പറയുന്നത്.

വേദജ്ഞാനമില്ലാത്തവര്‍ക്കു ധര്‍മ്മത്തെ അറിയാനുള്ള മാര്‍ഗ്ഗമാണു സദാചാരം. സജ്ജനങ്ങള്‍ ആചരിക്കുന്നതു കണ്ടു പഠിക്കുക. ആ വഴി പിന്‍ തുടരുക. സജ്ജനങ്ങള്‍ ധര്‍മ്മപാത വിട്ടു ചരിക്കുകയില്ല. നാലാമത്തേതു മനസ്സാക്ഷി. ധര്‍മ്മം ഏത്, അധര്‍മ്മം ഏത് എന്ന് മനസ്സു പറഞ്ഞുതരും. പക്ഷേ, ഇത് എല്ലാവര്‍ക്കും ബാധകമാകില്ല. ധര്‍മ്മാനുഷ്ഠാനത്തിലൂടെ മനസ്സിനെ ശുദ്ധീകരിച്ചവര്‍ക്കേ സാധിക്കൂ. അതായത് ഋഷി തുല്യരായവര്‍ക്ക്. തെറ്റു ചെയ്യാന്‍ അവരെ മനസ്സ് അനുവദിക്കില്ല. ശകുന്തളയെക്കണ്ടു പ്രേമപരവശനായ ദുഷ്യന്തന്‍ ശങ്കിക്കുന്നുണ്ട്. ബ്രാഹ്മണ യുവതിയായ ശകുന്തളയെ ക്ഷത്രിയനായ താന്‍ വിവാഹം ചെയ്യുന്നതു ശരിയാണോ എന്ന്. പക്ഷേ, പിന്നീട് അദ്ദേഹം തിരിച്ചറിഞ്ഞു, ധര്‍മ്മപാത വിടാത്ത തന്റെ ശ്രേഷ്ഠമായ മനസ്സ് ശകുന്തളയില്‍ ആകൃഷ്ടമായെങ്കില്‍ അതിനര്‍ഥം അവള്‍ തനിക്കു സ്വീകാര്യയാണ് എന്ന്. മനസ്സ് ഒരിക്കലും അധര്‍മ്മപാതയിലേക്കു തന്നെ നയിക്കുകയില്ലെന്നു ദുഷ്യന്തനു നല്ല ബോധ്യമുണ്ടായിരുന്നു. കാരണം, താന്‍ ഒരിക്കലും ധര്‍മ്മത്തെ കൈവിട്ടിട്ടില്ല.

ഇത്തരം സ്ഫുടം ചെയ്ത മനസ്സുള്ളവര്‍ ചുരുക്കം മാത്രം. അത്തരം സജ്ജനങ്ങളുടെ ആചാരങ്ങളെ കണ്ട് ഉള്‍ക്കൊള്ളാന്‍ മനുഷ്യനു കഴിഞ്ഞാല്‍ ധര്‍മ്മം നിലനില്‍ക്കും. രാമായണ പാരായണത്തിന്റെ പ്രസക്തി അതുതന്നെ. ധര്‍മ്മാധര്‍മ്മങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വ്യാഖ്യാനിക്കുന്ന ഗ്രന്ഥങ്ങള്‍ കൊണ്ടു സംപുഷ്ടമാണു നമ്മുടെ സംസ്‌കാരം.

(കടപ്പാട്: മള്ളിയൂരിന്റെ രാമായണ ചിന്തകള്‍).

 

Tags: VedaHinduismSmritimoralityConscience
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

Kerala

ചൊല്ലുന്നവനെ രക്ഷിയ്‌ക്കുന്ന ഗായത്രീമന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.