കൊച്ചി: ബംഗാള്‍ സര്‍ക്കാര്‍ 176 വിഭാഗങ്ങളെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്കിയ നടപടി റദ്ദ് ചെയ്തു കൊണ്ടുള്ള കല്‍ക്കട്ട ഹൈക്കോടതിയുടെ സുപ്രധാനവിധി നടപ്പിലാക്കില്ലെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ പ്രസ്താവന രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി വിധിക്കെതിരായി ആക്ഷേപമുണ്ടെങ്കില്‍ ഉന്നത കോടതിയെ സമീപിക്കുന്നതിനു പകരം ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ കോടതിവിധി നടപ്പിലാക്കില്ലെന്ന് പറയുന്നത് അത്യന്തം ഗുരുതരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ 176 വിഭാഗത്തില്‍ 118 എണ്ണവും മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരാണ്. ഇത് പ്രീണനമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ തത്വങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കുമുള്ള സംവരണം അട്ടിമറിക്കുകയാണ് ഇത്തരം ശ്രമങ്ങളുടെ പിന്നില്‍. ഇന്‍ഡി സഖ്യവും ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യങ്ങളെ ഹനിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ കമ്മിറ്റിയംഗം സി.എ. സജീവനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: