ന്യൂദല്‍ഹി: രാജ്യത്ത് റെക്കോര്‍ഡിട്ടുകൊണ്ട് മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ ഭാരതത്തിലെ സ്റ്റോക്ക് എക്സ്ചേഞ്ച് വിപണിയില്‍ വമ്പിച്ച നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 10 വര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ കൃത്യവും സുശക്തവുമായ നയങ്ങള്‍ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ശക്തമാക്കി. ഇത് എന്റെ ഉറപ്പാണ്, ജൂണ്‍ നാലിന് ബിജെപി റെക്കോര്‍ഡ് നേട്ടത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ഓഹരി വിപണിയും പുതിയ റെക്കോര്‍ഡ് ഉയരങ്ങളിലെത്തും. ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
2024ല്‍ സെന്‍സെക്സ് 25,000 പോയിന്റില്‍ നിന്ന് 75,000ലേക്ക് ഉയര്‍ന്നുവെന്ന് ബിസിനസ് ദിനപത്രം പറഞ്ഞതായി പ്രധാനമന്ത്രി മോദി പറഞ്ഞു. നിക്ഷേപകര്‍ തന്റെ സര്‍ക്കാരില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിലെ ശ്രദ്ധേയമായ പ്രകടനത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് നമ്മില്‍ അര്‍പ്പിക്കുന്ന വിശ്വാസം വ്യക്തമാണ്. ഞങ്ങള്‍ അധികാരമേറ്റപ്പോള്‍ സെന്‍സെക്സ് ഏകദേശം 25000 പോയിന്റായിരുന്നു. ഇന്ന് അത് 75000 പോയിന്റില്‍ എത്തി, ഇത് ചരിത്രപരമായ ഉയര്‍ച്ചയാണ്.
അടുത്തിടെ, ഞങ്ങള്‍ ആദ്യമായി 5 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യത്തില്‍ എത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, നിങ്ങള്‍ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം പരിശോധിച്ചാല്‍, പൗരന്മാര് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു എന്ന്് മനസ്സിലാകും. 2014ല്‍ ഒരു കോടിയുണ്ടായിരുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം ഇന്ന് 4.5 കോടിയായി ഉയര്‍ന്നു.
തല്‍ഫലമായി, നമുക്ക് ആഭ്യന്തര നിക്ഷേപത്തിന്റെ വിശാലമായ അടിത്തറയുണ്ട്. ഞങ്ങള്‍ നടപ്പാക്കിയ വിപണി അനുകൂല പരിഷ്കാരങ്ങളെക്കുറിച്ച് ഞങ്ങളുടെ നിക്ഷേപകര്‍ക്ക് നന്നായി അറിയാം. ഈ പരിഷ്കാരങ്ങള്‍ ശക്തവും സുതാര്യവുമായ ഒരു സാമ്പത്തിക സംവിധാനം സൃഷ്ടിച്ചു, ഇത് ഓരോ ഇന്ത്യക്കാരനും ഓഹരി വിപണിയില്‍ പങ്കാളിയാകുന്നത് എളുപ്പമാക്കുന്നുവെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, വോട്ടമാര്‍ തന്റെ പാര്‍ട്ടിയില്‍ വിശ്വാസമര്പ്പിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: