റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവിഹിതമായ ഏകദേശം 2.10 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറും എന്ന പോസിറ്റീവ് വാര്‍ത്ത ബുധനാഴ്ച ഓഹരി വിപണിയെ ചലിപ്പിച്ചതില്‍ മുഖ്യഘടകമായി. ഐടി, എഫ് എംസിജി, റിയാല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികള്‍ മുകളിലേക്ക് കുതിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടം. സെന്‍സെക്സ് 268 പോയിന്‍റ് കയറി 74221 പോയിന്‍റില്‍ എത്തിയപ്പോള്‍ നിഫ്റ്റി 68 പോയിന്‍റ് കയറി 22,597ല്‍ എത്തി. നിഫ്റ്റി 22,500ല്‍ മുകളില്‍ നില്‍ക്കുന്നത് വരെ വിപണി ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. 22600 പോയിന്‍റിന് മുകളിലേക്ക് പോയാല്‍ അത് 22,800 പോയിന്‍റ് വരെ ഉയര്‍ന്നേക്കാം.
മരുന്ന് നിര്‍മ്മാണകമ്പനിയായ സിപ്ല ഏകദേശം 2.77 ശതമാനം നേട്ടമുണ്ടാക്കി.40 രൂപ കയറി സിപ്ല 1482 രൂപയില്‍ എത്തി. ശ്രീറാം ഫിനാന്‍സ് 36.50 രൂപ ഇറങ്ങി 2336 രൂപയില്‍ എത്തി. എസ് ബിഐ, ഹിന്‍ഡാല്‍കോ, അപ്പോളോ ഹോസ്പിറ്റല്‍, ഹീറോ മോട്ടോ കോര്‍പ് എന്നീ ഓഹരികള്‍ വീണു.
ബാങ്കുകള്‍ തണുത്ത ദിവസമായിരുന്നു. അതേ സമയം റിയല്‍ എസ്റ്റേറ്റ് ഓഹരികളായ പൂര്‍വങ്കര, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ഡിഎല്‍എഫ്, ശോഭ റിയാല്‍റ്റി എന്നീ ഓഹരികള്‍ ഉയര്‍ന്നു. ഡാബര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ ഇന്ത്യ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട് എന്നീ എഫ് എംസിജി കമ്പനികളുടെ ഓഹരികളും ഉയര്‍ന്നു. കോ ഫോര്‍ജ്, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങി ഐടി ഓഹരികളും ഉയര്‍ന്നു.
അപ്പോളോ ടയേഴ്സ് ഓഹരി വിലയില്‍ ആറ് ശതമാനം വരെ കയറ്റം
അപ്പോളോ ടയേഴ്സിന്റെ ഓഹരികള്‍ വന്‍തോതില്‍ കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ ഓഹരി വിലയില്‍ ആറ് ശതമാനം കയറ്റം. 482 രൂപയുണ്ടായിരുന്ന ഓഹരി വില 503 രൂപയിലേക്ക് ഉയര്‍ന്നു. പക്ഷെ വിപണി ഇടപാട് അവസാനിക്കുമ്പോള്‍ ഓഹരി വില 491 രൂപയിലേക്ക് താഴ്ന്നു. ഏകദേശം 3.54 ശതമാനം ഓഹരികള്‍ വൈറ്റ് ഐറിസ് എന്ന കമ്പനി വിറ്റു എന്നായിരുന്നു വാര്‍ത്ത. വാര്‍ബര്‍ഗ് പിന്‍കസ് എന്ന വിദേശ കമ്പനിയുടെ ഉപകമ്പനിയാണ് വൈറ്റ് ഐറിസ്. ഇത് ഏകദേശം 1041 കോടി രൂപയ്‌ക്കാണ് മറ്റൊരു കമ്പനി വാങ്ങിയത്.
രൂപ രണ്ടാം ദിവസവും കയറി
ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ശക്തിപ്രാപിച്ച ദിവസമാണ് ബുധനാഴ്ച. ഒരു ഡോളറിന് 83 രൂപ 28 പൈസ എന്ന നിലയിലായി രൂപ. ചൊവ്വാഴ്ച ഇത് ഒരു ഡോളറിന് 83 രൂപ 31 പൈസ എന്ന നിലയിലായിരുന്നു.
സ്വര്‍ണ്ണവില ഉയരുന്നു
ഇറാന്‍ പ്രസിഡന്‍റ് റെയ്സി വധിക്കപ്പെട്ടതോടെ മധ്യേഷ്യയില്‍ കൂടുതല്‍ അസ്ഥിരത ഉണ്ടായേക്കുമെന്ന ഭയപ്പാടില്‍ സ്വര്‍ണ്ണം സുരക്ഷിത നിക്ഷേപമായി മാറുകയാണ്. കൂടുതല്‍ പേര്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണ്ണ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുതിച്ചുയരുകയാണ്. കേരളത്തില്‍ – ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 6,830 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 7,451 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: