പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുന്നതിന് മുമ്പേ ഒരു മുന്‍ ഗ്രാന്‍ഡ് സ്ലാം ജേതാവ് ടൂര്ണമെന്റിനോട് വിടപറഞ്ഞുകഴിഞ്ഞു. 2020 യുഎസ് ഓപ്പണ്‍ സിംഗിള്‍ ജേതാവ് ഓസ്ട്രിയയുടെ ഡോമിനിക് തീം ആണ് ഫ്രഞ്ച് ഓപ്പണ്‍ യോഗ്യതാ റൗണ്ടിലെ മത്സരത്തോടെ വിടവാങ്ങിയത്.
സീസണിലെ ഗ്രാന്‍ഡ് സ്ലാമുകള്‍ തീരുന്ന മുറയ്ക്ക് 30കാരനായ താരം കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ആഴ്ച്ചകള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നു. ആ നിലയ്ക്ക് താരം പങ്കെടുക്കുന്ന അവസാന റോളന്‍ഡ് ഗാരോസ് ടൂര്ണമെന്റാകുമായിരുന്നു ഞായറാഴ്ച്ചത്തേത്. പക്ഷെ അതിലേക്ക് യോഗ്യത നേടാന്‍ കഴിയാതെ രണ്ടാം റൗണ്ടില്‍ തീം വീണു.
ഫിന്‍ലന്‍ഡ് താരം ഒട്ടോ വിര്‍ട്ടാനെന്‍ ആണ് തീമിനെ തോല്‍പ്പിച്ചത്. പരിക്കില്‍ വലഞ്ഞാണ് താരം വളരെ നേരത്തെ കരിയറിനോട് പിടപറയാന് തീരുമാനിച്ചത്. ഗ്രാന്‍ഡ് സ്ലാം നേടുന്നത് വരെ മാത്രമെ ടോപ്പ് പൊസിഷനില്‍ കളിക്കാന്‍ സാധിച്ചുള്ളൂ. പിന്നീട് തിരിച്ച് വരവിന് ശ്രമിച്ചെങ്കിലും പരിക്ക് കടുത്ത പ്രതിസന്ധി തീര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: