കോട്ടയം: ഫെഡറല്‍ ബാങ്ക് കോട്ടയം സോണല്‍ ഓഫീസിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് നിര്‍വഹിച്ചു.
ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് കാല് ലക്ഷത്തിലധികം ചതുരശ്ര അടിയിലൊരുങ്ങുന്ന പുതിയ കെട്ടിടത്തില്‍ സോണല്‍ ഓഫീസ് കൂടാതെ ക്രെഡിറ്റ് ഹബ്, ലോണ്‍ കളക്ഷന്‍ ആന്‍ഡ് റിക്കവറി ഓഫീസ്, ക്രെഡിറ്റ് അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയ ഓഫീസുകളും പുതിയ ശാഖയും പ്രവര്‍ത്തിക്കും.
ചടങ്ങില്‍ ബാങ്കിന്റെ എക്സി. ഡയറക്ടര്‍ ശാലിനി വാര്യര്‍, ബ്രാഞ്ച് ബാങ്കിങ് മേധാവി ഇക്ബാല്‍ മനോജ്, കോര്‍പറേറ്റ് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി റെജി സി.വി., കോട്ടയം സോണല്‍ മേധാവി ബിനോയ് അഗസ്റ്റിന്, വൈസ് പ്രസിഡന്റ് നിഷ കെ. ദാസ്, കോട്ടയം റീജിയണല്‍ മേധാവി ജയചന്ദ്രന് കെ.ടി. തുടങ്ങിയവര്‍ പങ്കെടുത്തു. എസ്എച്ച് മൗണ്ടിലെ കെട്ടിടത്തിലാണ് സോണല്‍ ഓഫീസ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: