തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് ഉന്നത തലത്തില്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പൂര്‍ണചുമതല നല്കി.
കെഎസ്ഇബി ചെയര്മാന് രാജന് ഖൊബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. ബിജു പ്രഭാകറാണ് പുതിയ കെഎസ്ഇബി ചെയര്മാന്.
കെ വാസുകിക്ക് നോര്‍ക്ക സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്കി. ഇപ്പോള്‍ വഹിക്കുന്ന തൊഴില്‍ വകുപ്പ് സെക്രട്ടറി സ്ഥാനത്തിന് പുറമെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: