കെഎസ്ആര്‍ടിസിയും ജനങ്ങള്‍ക്കൊപ്പമൊക്കെയാണെങ്കിലും ചുരുക്കം ചിലയിടങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. ദീര്‍ഘദൂരയാത്രകള്‍ കെഎസ്ആര്‍ടിക്ക് ഒപ്പം എന്ന് നിലപാടുള്ളവര്‍ ഏറെയുള്ളയാണ്. അതുകൊണ്ട് തന്നെ കെഎസ്ആര്‍ടിസി സമൂഹമാധ്യമ പേജും ഹിറ്റാണ്.
കഴിഞ്ഞ ദിവസം മഴമുന്നറിയിപ്പ് നല്‍കിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ ട്രോള്‍ മഴയാണ് ഫേസ്ബുക്കില്‍ നിറയുന്നത്. ‘സംഗതി വായിച്ചു ഇനി കമന്റ് നോക്കാം’ എന്നാണ് ഒരു രസികന്‍ എഴുതിയിരിക്കുന്നത്.
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോടും കൂടി പറയുക കരുനാഗപ്പള്ളിയില്‍ ഡ്രൈവര്‍ നിശ്ചിത അകലം പാലിച്ചിരുന്നു എങ്കില്‍ അപകടം ഉണ്ടാകില്ലായിരുന്നു’ അതു കൊണ്ട് എല്ലാ കെഎസ്ആര്‍ടിസി സ്‌റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയക്കണം
മഴയായലും വെയിലായലും Kerala State Road Transport Corporation നമ്മുക്ക് സൈഡ് തന്നില്ലെങ്കില്‍ സ്വഭാവം മാറും.
കെഎസ്ആര്‍ടിസി മുന്നില്‍ പോവകുയാണെങ്കില്‍ അടുത്ത സ്‌റ്റോപ്പ് വരെ നമ്മള്‍ റാലിയായി പിറകെ പോകണം… ട്രാന്‍സ്‌പോര്‍ട് മന്ത്രി പറയുന്ന ഇടതുവശ െ്രെഡവിംഗ് ഇവര്‍ക്ക് ബാധകമല്ല. ബസിന്റെ പിറകില്‍ എഴുതിയും വച്ചിട്ടുണ്ട്.. ഇടതുവശത്ത് ഒരു വണ്ടിക്ക് പോകാനും പറ്റില്ല…. ഇടതും വിടില്ല… വലതും വിടില്ല…. തിരുവനന്തപുരത്ത് ശ്രീകാര്യം എത്തുന്നതിന് മുമ്പ് കല്ലമ്പള്ളി ജംഗ്ഷനില്‍ ഒരു കാമറ വെച്ചാല്‍ മതി… എല്ലാ റോഡ് നിയമവും തെറ്റിച്ച് ലൈന്‍ ക്രോസ് ചെയ്ത് തലയുയര്‍ത്തി വരുന്ന മദയാനവണ്ടിയെ…. കാണാം
എന്നൊക്കെയാണ് കമന്റുകള്‍..
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ അശ്രദ്ധയും അഹന്തയും തന്നെയാണ് കമന്റുകള്‍ ചൂണ്ടിക്കാണിക്കുന്നതും ചര്‍ച്ചയാവുന്നതും, കെഎസ്ആര്‍ടിസി ശ്രദ്ധിക്കേണ്ടത് ഇത് തന്നെയാണ് എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു.
എന്നാലും ശ്രദ്ധിക്കണം അംബാനെ…
മഴക്കാലമാണ് വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം*
1. വേഗത കുറയ്‌ക്കുക: നിങ്ങളുടെ വാഹനത്തില്‍, പ്രത്യേകിച്ച് നനഞ്ഞ റോഡുകളില്‍ മികച്ച നിയന്ത്രണം നിലനിര്‍ത്താന്‍ വേഗത കുറയ്‌ക്കുക.
2. പിന്തുടരുമ്പോള്‍ വാഹനങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുക: വാഹനത്തിന്റെ കൃത്യമായ നിയന്ത്രണം നിലനിര്‍ത്തുന്നതിന് നിങ്ങളുടെ മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.
3. ഹെഡ്ലൈറ്റുകള്‍ ഉപയോഗിക്കുക: മഴകൂടുതൽ ഉള്ള സമയങ്ങളിൽ ആവശ്യമെങ്കിൽ പകല്‍സമയത്തും ദൃശ്യപരത വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഹെഡ്ലൈറ്റുകള്‍ ഓണാക്കുക.
4. ഹൈഡ്രോപ്ലേനിംഗ് ശ്രദ്ധിക്കുക: റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ശ്രദ്ധിക്കുക, ഇത് ഹൈഡ്രോപ്ലേനിംഗിന് കാരണമാകും. വാഹനങ്ങള്‍ മുന്നോട്ട് സഞ്ചരിക്കുന്നതും, ബ്രേക്കിംഗും, സ്റ്റീയറിംഗ് ആക്ഷനുകളും എല്ലാം ഡ്രൈവ് ചെയ്യുന്ന വ്യക്തി നീയന്ത്രിക്കുന്നതാണ്. എങ്കിലും റോഡുമായി വാഹനത്തിന്റെ ബന്ധം സ്ഥാപിക്കുന്നത് ടയര്‍ മാത്രമാണ്. വെള്ളം കെട്ടി നില്‍ക്കുന്ന റോഡില്‍ വേഗത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ടയറിന്റെ പമ്പിംഗ് ആക്ഷന്‍ മൂലം ടയറിന്റെ താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയില്‍ ടയര്‍ റോഡില്‍ സ്പര്‍ശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (Impeller action)ചാലുകളില്‍ കൂടി (Spill way)പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള ഘര്‍ഷണം നിലനിര്‍ത്തും. എന്നാല്‍ ടയറിന്റെ വേഗത കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാന്‍ കഴിയുന്ന അളവിനേക്കാള്‍ കൂടുതല്‍ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമര്‍ദ്ദത്തില്‍ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിള്‍ അല്ലാത്തതു കൊണ്ട് തന്നെ ഈ മര്‍ദ്ദം മൂലം ടയര്‍ റോഡില്‍ നിന്ന് ഉയരുകയും ചെയ്യും. അങ്ങിനെ ടയറിന്റെയും റോഡിന്റെയും തമ്മിലുള്ള ബന്ധം വിഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിംഗ് അഥവാ അക്വാപ്ലേനിംഗ്. നിങ്ങളുടെ വാഹനം ഹൈഡ്രോപ്ലെയിന്‍ ചെയ്യാന്‍ തുടങ്ങുകയാണെങ്കില്‍, ആക്സിലറേറ്റര്‍ മെല്ലെ ഒഴിവാക്കി നിയന്ത്രണം വീണ്ടെടുക്കുന്നതുവരെ പതിയെ മുന്നോട്ടു നീങ്ങുക.
5. ബ്രേക്കുകള്‍ പരിപാലിക്കുക: നനഞ്ഞ അവസ്ഥയില്‍ ഫലപ്രദമായ സ്റ്റോപ്പിംഗ് പവര്‍ നല്‍കുന്നതിന് നിങ്ങളുടെ ബ്രേക്കുകള്‍ നല്ല നിലയിലാണെന്ന് ഉറപ്പാക്കുക.
6. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക: യാത്രയ്‌ക്ക് മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിക്കുകയും സാഹചര്യങ്ങള്‍ മാറുന്നതിന് തയ്യാറാകുകയും ചെയ്യുക.
7. ടേണ്‍ സിഗ്നലുകള്‍ നേരത്തെ ഉപയോഗിക്കുക: മറ്റ് ഡ്രൈവര്‍മാര്‍ക്ക് പ്രതികരിക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നതിന് പാത തിരിയുന്നതിനോ വാഹനം നിർത്തുന്നതിനോ വളരെ നേരത്തെ തന്നെ സിഗ്നല്‍ നല്‍കുക.
8. വലിയ ജംഗ്ഷനുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക: നനഞ്ഞ റോഡുകള്‍ സ്റ്റോപ്പിംഗ് ദൂരം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ജാഗ്രതയോടെ ജംഗ്ഷനുകളില്‍ വാഹനമോടിക്കുക.
9. പെട്ടെന്നുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുക: നിങ്ങളുടെ വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ക്രമാനുഗതമായി അക്സിലറേഷൻ, വേഗത കുറയ്‌ക്കല്‍ എന്നിവ നടത്തുക.
10. വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ ശ്രദ്ധിക്കുക: നിങ്ങളുടെ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ നല്ല നിലയിലാണെന്ന് ഉറപ്പാക്കുകയും ഒപ്റ്റിമല്‍ ദൃശ്യപരതയ്‌ക്കായി ആവശ്യമെങ്കില്‍ അവ മാറ്റിസ്ഥാപിക്കുകയും ചെയ്യുക.
11 എപ്പോഴും ശ്രദ്ധാലുവായിരിക്കുക: റോഡിലും ചുറ്റുപാടുമുള്ള അവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വാഹനത്തിനുള്ളിലെ മറ്റു ശബ്ദങ്ങള്‍ കുറയ്‌ക്കുക.
“റോഡ് നിയമങ്ങൾ പാലിക്കാം. !!!
അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കാം !!!
അപകടരഹിത യാത്ര തുടരാം!!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: