നയാഗഡ് : സംസ്ഥാനത്തെ 25 വർഷത്തെ ബിജെഡി ഭരണത്തിന് കീഴിൽ ഒഡീഷയ്‌ക്ക് 25 വർഷത്തെ വികസനം നഷ്ടമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച തറപ്പിച്ചു പറഞ്ഞു. നയാഗഢിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ യാണ് അദ്ദേഹം ബിജെഡി സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
ബിജെഡി ഭരണത്തിൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവിധ മേഖലകൾ പാളം തെറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിന്റെ താക്കോൽ നഷ്ടപ്പെട്ടതിനെക്കുറിച്ച് മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനോട് ഷാ വിശദീകരണം തേടി.
“രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് ഒഡീഷ, എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ ദരിദ്രരാണ്. ഇതിൽ നിന്ന് മുക്തി നേടണമെങ്കിൽ നിങ്ങൾ നരേന്ദ്ര മോദി ജിക്ക് വോട്ട് ചെയ്ത് അദ്ദേഹത്തെ വീണ്ടും പ്രധാനമന്ത്രിയാക്കണം. നിങ്ങൾ നവീൻ ബാബുവിന് 25 വർഷമാണ് നൽകിയത്, എന്നാൽ സംസ്ഥാനത്തിന് 25 വർഷത്തെ വികസനം നഷ്ടമായി,”- അദ്ദേഹം പൊതുയോഗത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: