കോട്ടയം: ലഹരിക്ക് പകരമായി ഉപയോഗിക്കാവുന്ന കടുത്ത വേദനസംഹാരിയായ ഗുളിക നല്കാഞ്ഞതിന്റെ പേരില്‍ മൂന്നു യുവാക്കള്‍ വാകത്താനം തോട്ടയ്ക്കാടുള്ള ജനസേവ മെഡിക്കല്‍ സ്റ്റോര്‍ ആക്രമിച്ചു.
ചില പ്രത്യേക രോഗങ്ങള്‍ മൂലം ഉണ്ടാകുന്ന കടുത്ത വേദന കുറയ്ക്കുന്നതിനുള്ള ഗുളിക ചോദിച്ചാണ് യുവാക്കള്‍ മെഡിക്കല്‍ സ്റ്റോറില്‍ എത്തിയത്. എന്നാല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നു നല്‍കാനാവില്ലെന്ന് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന് അറിയിച്ചു. ഇതോടെ അല്‍പ്പം കഴിഞ്ഞ് വ്യാജ കുറുപ്പടിയുമായി ഇവര്‍ തിരികെയെത്തി. കൊണ്ടുവന്നത് വ്യാജ കുറുപ്പടിയെന്ന് തിരിച്ചറിഞ്ഞ ജീവനക്കാരന് മരുന്നു നല്കാന് തയ്യാറായില്ല. ഇതോടെ യുവാക്കള്‍ അക്രമാസക്്തരാവുകയായിരുന്നു.
മെഡിക്കല്‍ സ്റ്റോറിലെ സാധനങ്ങള്‍ തട്ടിമറിക്കുകയും ജീവനക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തടസ്സം പിടിക്കാന്‍ എത്തിയ ഒരു ഓട്ടോ ഡ്രൈവറെയും ഇയാള്‍ ആക്രമിച്ചു.കൂടുതല്‍ പേര് എത്തിയതോടെ യുവാക്കള്‍ പിന്‍വാങ്ങിയെങ്കിലും വൈകിട്ട് വീണ്ടദമെത്തി ആക്രമണം നടത്തുകയായിരുന്നു. മെഡിക്കല്‍ സ്റ്റോറിനു നേരെ ചെടിച്ചട്ടി വലിച്ചെറിഞ്ഞും സംഘര്‍ഷം സൃഷ്ടിച്ചു.
മെഡിക്കല്‍ സ്റ്റോര്‍ ഉടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവാക്കള്‍ ആവശ്യപ്പെട്ട മരുന്ന് കഴിച്ചാല്‍ ലഹരിക്കു സമാനമായ അവസ്ഥ ഉണ്ടാകുമെന്നും അതിനാല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്ക്കാന് പാടില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദേശമുണ്ടെന്നും മെഡിക്കല്‍ ഷോപ്പുടമ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: