Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍; പവന് വില 55000 കടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 11:36 pm IST
inKerala

പത്തനംതിട്ട: പവന് 55,000 രൂപയും കടന്ന് കേരളത്തിലെ സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍. 50 രൂപ വര്‍ധിച്ച് ഗ്രാമിന് 6,890 രൂപ ആയതോടെ 22 കാരറ്റ് സ്വര്‍ണം ഒരു പവന്റെ വില 55,120 രൂപയായി. ഈ വര്‍ഷം മാര്‍ച്ചിലാണ് സ്വര്‍ണ വില പവന് 50,000 രൂപ കടന്നത്. രണ്ടു മാസത്തെ ഇടവേളയിലാണ് വില 55,000 കടന്നു കുതിക്കുന്നത്. ഇതിനു മുമ്പ് കേരളത്തില്‍ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് മെയ് 18ന് ആയിരുന്നു. പവന് 54,720 രൂപ എന്ന ഉയര്‍ന്ന വിലയാണ് മൂന്നു ദിവസംകൊണ്ട് തകര്‍ന്നത്.

24 കാരറ്റ് തനിത്തങ്കം ഒരു ഗ്രാമിന് 7,516 രൂപയും നൂറു ഗ്രാമിന്റെ തങ്കക്കട്ടിക്ക് 7,51,600 രൂപയും ആയിരുന്നു ഇന്നലത്തെ വില. തൊട്ടു മുന്‍ദിവസത്തേക്കാള്‍ ഗ്രാമിന് 54 രൂപയുടെ വര്‍ധന. അതേസമയം യുവതലമുറയ്‌ക്ക് പ്രിയം ഏറെയുള്ള 18 കാരറ്റ് സ്വര്‍ണത്തിനും ഇന്നലെ ഗ്രാമിന് 40 രൂപ കൂടി. 5,740 രൂപയാണ് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്നലത്തെ വില. ഒരു പവന് 45,920 രൂപ.

അന്താരാഷ്‌ട്ര വിപണിയിലും സ്വര്‍ണവില കുതിക്കുകയാണ്. ഔണ്‍സിന്(28.45 ഗ്രാം) 2,444.55 ഡോളര്‍ ആണ് ഇന്നലത്തെ വില. ഇതും സര്‍വകാല റിക്കാര്‍ഡാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ അന്താരാഷ്‌ട്ര തലത്തില്‍ സമ്പന്നരായ ആളുകള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വന്‍തോതില്‍ തങ്കക്കട്ടികള്‍ വാങ്ങുന്നതും അന്താരാഷ്‌ട്രതലത്തില്‍ വില ഉയര്‍ത്തുന്ന ഘടകമാണ്.

ഹെലിക്കോപ്റ്റര്‍ ദുരന്തത്തില്‍ ഇറാന്‍ പ്രസിഡന്റ് മരണമടഞ്ഞ സാഹചര്യത്തില്‍ ഇസ്രായേല്‍-ഇറാന്‍-പാലസ്തീന്‍ സംഘര്‍ഷം കനക്കുമെന്ന രീതിയില്‍ അന്താരാഷ്‌ട്ര തലത്തില്‍ നടക്കുന്ന ചര്‍ച്ചകളും റഷ്യ- ഉക്രൈന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതും ഭാരതത്തിലും ചൈനയിലും സ്വര്‍ണത്തിന്റെ ആഭ്യന്തര ഉപഭോഗം കൂടുന്നതും എല്ലാം വില പുതിയ ഉയരങ്ങളിലെത്താന്‍ കാരണമായിട്ടുണ്ട്.

ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് വെള്ളി വിലയും ഇന്നലെ സര്‍വകാല റിക്കാര്‍ഡില്‍ എത്തി. ഗ്രാമിന് 97 രൂപയാണ് ഇന്നലെ വെള്ളി വില. ഒരു കിലോ വെള്ളി ഇറക്കുമതി ചെയ്യാന്‍ ഇപ്പോള്‍ ഒരു ലക്ഷം രൂപയില്‍ അധികം നല്‍കണം.

Tags: Gold priceGold price at all-time record
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 3160 രൂപ, അറിയാം ഇന്നത്തെ നിരക്ക്

Kerala

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്; മാസാദ്യം മുതൽ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

Kerala

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് മാത്രം മൂന്നു തവണ വില കൂടി

Kerala

സ്വർണവിലയിൽ വീണ്ടും വൻവർദ്ധനവ്; ഒരു പവന്‍ സ്വർണാഭരണം സ്വന്തമാക്കണമെങ്കിൽ 1,15,196 രൂപ നല്‍കണം

പുതിയ വാര്‍ത്തകള്‍

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.