ന്യൂദല്‍ഹി: 2019ലെ അതേ വോട്ടിംഗ് ഘടന തന്നെയാണ് 2024ലും കാണുന്നതെന്നും ഇവ തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്നും അതിനാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും തെരഞ്ഞെടുപ്പ് പ്രവാചകന് പ്രദീപ് ഗുപ്ത. 2019ല്‍ മോദി വീണ്ടും അധികാരത്തില്‍ ഏറുമെന്ന് കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ആക്സിസ് മൈ ഇന്ത്യയുടെ എംഡിയായ പ്രദീപ് ഗുപ്ത.
അതിനിടയില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞാല്‍ (ഉലട് ഫേര് എന്ന ഹിന്ദിയില്‍ പറയും) മാത്രമേ വലിയൊരു മാറ്റം സംഭവിക്കൂ. അതായത് ഇവിടെയുള്ളത് അങ്ങോട്ട് പോവുകയും അവിടെയുള്ളത് ഇങ്ങോട്ടുവരികയും ചെയ്യുക എന്നതിനയാണ് കീഴ്മേല്‍ മറിച്ചില്‍ അഥവാ ഉലട് ഫേര് എന്ന് പറയുന്നത്. അങ്ങിനെ ഒരു കീഴ് മേല്‍ മറിച്ചില്‍ ഇക്കുറി അടിസ്ഥാനതലത്തില്‍ നടന്നതായി കണ്ടില്ല.- ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി മൂന്നാം വട്ടവും അധികാരത്തില്‍ വരുമെന്നതിന് കാരണമായി പ്രദീപ് ഗുപ്ത ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പ് തന്നെ ജനങ്ങള്‍ ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുമെന്നും പ്രദീപ് ഗുപ്ത പറയുന്നു. എപ്പോഴും സമൂഹത്തിലെ 30 മുതല്‍ 40 ശതമാനം വരുന്ന ആളുകള്‍ ഏതെങ്കിലും പാര്‍ട്ടിയോട് മാറാത്ത കൂറുള്ളവരാണ്. എന്നാല്‍ 10 മുതല്‍ 20 ശതമാനം വരെയുള്ള ഫ്ളോട്ടേഴ്സ് എന്ന വിഭാഗത്തില്‍പ്പെടുന്ന വ്യക്തികളാണ് എപ്പോഴും മാറിച്ചിന്തിക്കുന്നവര്‍. ഇവരാണ് അധികാരത്തിലുള്ളവരെ തൂത്തെറിഞ്ഞ് പുതിയ സര്‍ക്കാരിനെ അധികാരത്തില്‍ കയറ്റുന്നവര്‍. ഇവരാണ് ഏത് തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ 2024ല്‍ ഈ ഫ്ളോട്ടേഴ്സ് വിഭാഗത്തില്‍പ്പെട്ടവര്‍ മോദി സര്‍ക്കാരിന് അനുകൂലമായിത്തന്നെയാണ് ചിന്തിച്ചത്. 2019ല്‍ 303 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ എന്‍ഡിഎ 353 സീറ്റുകള്‍ നേടി. ഇക്കുറിയും ഇതുപോലെ തന്നെ ബിജെപി കേവല ഭൂരിപക്ഷം നേടും- പ്രദീപ് ഗുപ്ത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: