അഗര്‍ത്തല : 2023 ജനുവരി മുതല്‍ 2024 ഏപ്രില്‍ 15 വരെയുള്ള 16 മാസത്തിനിടെ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടന്ന 124 റോഹിംഗ്യകളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു.ത്രിപുരയില്‍ നിന്ന് മാത്രം 1018 നുഴഞ്ഞുകയറ്റക്കാരെയാണ് ബിഎസ്എഫ് പിടികൂടിയത്. ആകെ 498 ബംഗ്ലാദേശികള്‍ ഇക്കൂട്ടത്തില്‍ പെടുന്നു.
റോഫിഖുള്‍ ഇസ്ലാം എന്ന ഇന്ത്യന്‍ ഏജന്റ് കടത്താന്‍ ശ്രമിച്ച നാല് പേര് പിടിയില്‍
ഇക്കഴിഞ്ഞ ദിവസം അനധികൃതമായി ഇന്ത്യയിലേയ്ക്ക് കടന്ന നാല് ബംഗ്ലാദേശികള്‍ കൂടി പിടിയിലായി. ത്രിപുരയില്‍ നിന്നാണ് ജഹാംഗീര്‍ ആലം, എംഎന്‍ ഹുസൈന്, ഒമ്രാന് ഹുസൈന്, റിയാദ് ഹുസൈന് എന്നിവര്‍ പിടിയിലായത്. മെയ് 17-ന് രാത്രി അഗര്‍ത്തല-സെക്കന്ദരാബാദ് എക്സ്പ്രസില്‍ ചെന്നൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. അഗര്‍ത്തല റെയില്‍വേ സ്റ്റേഷനിലേയ്ക്ക് തിടുക്കത്തില്‍ പ്രവേശിക്കുന്ന ഇവരെ കണ്ട് പൊലീസുകാര്‍ക്ക് സംശയം തോന്നിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ആദ്യം ഇന്ത്യക്കാരാണെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍, തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ റോഫിഖുള്‍ ഇസ്ലാം എന്ന ഇന്ത്യന്‍ ഏജന്റിന്റെ സഹായത്തോടെ യാതൊരു രേഖകളുമില്ലാതെ ഇന്ത്യന്‍ അതിര്‍ത്തി കടന്നതാണെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.
മെയ് 11 ന് എട്ട് ബംഗ്ലാദേശികളെയും അവരെ സഹായിച്ച ഇന്ത്യന്‍ ബ്രോക്കറെയും അഗര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയിരുന്നു. മഹാരാഷ്ട്രയിലേക്കുള്ള ട്രെയിനില്‍ കയറാനൊരുങ്ങുകയായിരുന്നു ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: