മാള്‍ഡ: ബംഗാള്‍ മാള്‍ഡയില്‍ ഇടി മിന്നലേറ്റ് മരിച്ചത് 12 പേര്‍. വ്യാഴാഴ്ച ഉച്ചയോടെ മാള്‍ഡ ജില്ലയിലെ വിവിധ സ്ഥലങ്ങൡലാണ് ഇടിമിന്നലുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഇതില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്. ഇടിന്നലേറ്റ് മരിച്ചതില്‍ മൂന്ന് പേര്‍ കുട്ടികളാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് മാള്‍ഡയില്‍ ശക്തമായ കാറ്റും മഴയും ആരംഭിക്കുകയും പിന്നാലെ ഇടിമിന്നലും അനുഭവപ്പെടുകയായിരുന്നു.
മണിക്ചക്, സഹാപൂര്‍, അദീന, ബാലുപൂര്‍, ഹരിശ്ചന്ദ്രപൂര്‍, ഇംഗ്ലീഷ് ബാസാര്‍ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. ചന്ദന്‍ സഹാനി, രാജ് മൃദ, മനോജിത് മണ്ഡല്‍, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി അസിത് സാഹ, പങ്കജ് മൊണ്ടല്‍, സുയിതാര ബീബി, അതുല്‍ മൊണ്ടല്‍, നയന്‍ മൊണ്ടല്‍, ഷെയ്ഖ് സബ്രൂല്‍, സുമിത്ര മൊണ്ടല്‍, നയന്‍ റോയ്, പ്രിയങ്ക സിന്‍ഹ റോയ് എന്നിവരാണ് മിന്നലേറ്റ് മരിച്ചത്.
വിളവെടുപ്പ് സമയമായതിനാല്‍ കൃഷിയിടങ്ങളിലെ ജോലിക്ക് ശേഷം വിശ്രമിക്കുന്നതിനിടയ്‌ക്കാണ് ചിലര്‍ക്ക് മിന്നലേറ്റത്. മരിച്ചവരില്‍ ദമ്പതികളും ഉള്‍പ്പെടും. പരിക്കേറ്റവരെ മാള്‍ഡയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: