അബുദാബി: മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അബുദാബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ദിവസേനയുള്ള സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
കണ്ണൂർ, ചണ്ഡിഗഢ്, ലഖ്നോ എന്നിവിടങ്ങളിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. കണ്ണൂര്‍, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലഖ്നൗവില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും.
അബൂദബിയിലേക്കുള്ള സർവീസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 21 പ്രതിവാര സര്‍വീസുകള്‍ കൂടി ഇന്‍ഡിഗോയുടെ ഷെഡ്യൂളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ അബൂദബിയിലേക്കുള്ള ഇൻഡിഗോയുടെ ആകെ സർവീസുകൾ 63 ആയി. ഇൻഡിഗോ പുതിയ സർവീസ് പ്രഖ്യാപിച്ചതോടെ അബൂദബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആകെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 120 കടന്നു.
പുതിയ സർവീസ് പ്രഖ്യാപിച്ചുകൊണ്ട് സുപ്രധാന ചുവടുവെപ്പാണ് ഇൻഡിഗോ നടത്തിയിരിക്കുന്നതെന്ന് സായിദ് അന്താരാഷ്‌ട്ര വിമാനത്താവളം മാനേജിങ് ഡയറക്ടറും സിഇഒയുമായ എലീന സൊർളിനി പറഞ്ഞു. ഇൻഡിഗോയുടെ പ്രഖ്യാപനം പ്രാദേശിക ഹബ് എന്ന നിലയിലുള്ള അബുദബിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സർവിസ് ശൃംഖല ശക്തിപ്പെടുത്താനും സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: