Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഐടി ഓഹരികള്‍ തിളങ്ങി;മഹീന്ദ്ര, ടാറ്റാ കണ്‍സ്യൂമര്‍, എയര്‍ടെല്‍ ഉയര്‍ന്നു; മാരുതിയ്‌ക്കും ടാറ്റ മോട്ടോഴ്സിനും ക്ഷീണം

സോഫ്റ്റ് വെയര്‍ ഓഹരികള്‍ കയറിയ ദിവസമായിരുന്നു. ഇതിന് കാരണം യുഎസിലെ പണപ്പെരുപ്പ ഫലം അനുകൂലമായതാണ്. ഡോളര്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് സോഫ്റ്റ് വെയര്‍ ഓഹരികള്‍ക്ക് തുണയായത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
May 16, 2024, 06:17 pm IST
inBusiness

രാവിലെ തുറന്നപ്പോള്‍ മുതല്‍ കയറ്റമായിരുന്നെങ്കിലും വൈകാതെ ഇറങ്ങുകയും പിന്നെ കയറുകയും ചെയ്ത് ചാഞ്ചാടുകയായിരുന്നു വ്യാഴാഴ്ച വിപണി. എങ്കിലും അവസാന മണിക്കൂറില്‍ മുകളിലേക്ക് കുതിച്ച് സുരക്ഷിത സ്ഥാനത്തെത്തി. സെന്‍സെക്സ് 670 പോയിന്‍റ് കയറി 73,663 പോയിന്‍റിലും നിഫ്റ്റി 203 പോയിന്‍റ് കയറി 22,403ലും എത്തി. വിപണി ദുര്‍ബലമാകാന്‍ സമ്മതിക്കുന്നില്ലെന്ന സൂചനയാണ് അവസാനമണിക്കൂറില്‍ നല്‍കിയത്. ടെക്നിക്കല്‍ വിശകലനം നടത്തുന്നവര്‍ സുരക്ഷിതമായി കാണുന്ന നിലയാണ് നിഫ്റ്റിയും 73000 എന്ന പോയിന്‍റ് നിലയും നിഫ്റ്റിയുടെ 22200 എന്ന പോയിന്‍റ് നിലയും. ഇതിലും താഴ്ന്നാല്‍ ഓഹരി വിപണി കൂടുതല്‍ താഴേക്ക് പതിക്കും എന്നതാണ് ടെക്നിക്കല്‍ അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ഭീതിസൂചിക ഭയപ്പെടുത്തുന്നു, വിദേശസ്ഥാപനങ്ങള്‍ ഓഹരി വിറ്റൊഴിക്കുന്നതിലും ആശങ്ക;നിഫ്റ്റി അണ്ടര്‍ പെര്‍ഫോമര്‍?

എങ്കിലും ഭീതിയുടെ സൂചികയായ വിക്സ് വ്യാഴാഴ്ചയും രണ്ട് ശതമാനം വരെ താഴ്ന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ ഇത് തുടരുമെന്ന് ഒരു വിദഗ്ധന്‍ പറയുന്നു. യൂറോപ്പ് ഓഹരി വിപണിയും യുഎസ് ഓഹരി വിപണിയും മൂന്ന് ശതമാനവും അഞ്ച് ശതമാനവും ഉയര്‍ന്നപ്പോള്‍ ഇന്ത്യയിലെ നിഫ്റ്റി വെറും 0.2 ശതമാനം മാത്രം ഉയര്‍ന്നതില്‍ ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്റ്റ്രാറ്റജിസ്റ്റ് വിജയകുമാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഇന്ത്യന്‍ വിപണി തണുത്ത പ്രകടനമാണ് കാഴ്ചവെയ്‌ക്കുന്നതെന്ന് വിജയകുമാര്‍ പറയുന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് ആശങ്ക ഉളവാക്കുന്നുവെന്ന് എസ് എഎസ് ഓണ്‍ലൈന്‍ സിഇഒ ശ്രേയ് ജെയിന്‍ പറയുന്നു.

സോഫ്റ്റ് വെയര്‍ ഓഹരികള്‍ കയറി; മഹീന്ദ്രയും എയര്‍ടെലും കയറി

സോഫ്റ്റ് വെയര്‍ ഓഹരികള്‍ കയറിയ ദിവസമായിരുന്നു. ഇതിന് കാരണം യുഎസിലെ പണപ്പെരുപ്പ ഫലം അനുകൂലമായതാണ്. ഡോളര്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് സോഫ്റ്റ് വെയര്‍ ഓഹരികള്‍ക്ക് തുണയായത്. കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പകള്‍ ലഭ്യമായാര്‍ അത് ഐടി ബിസിനസിന് ഗുണം ചെയ്യുമെന്ന് കരുതുന്നു. എല്‍ ടിഐ മൈന്‍ഡ് ട്രീ 121 രൂപ കയറി 4771 രൂപയില്‍ അവസാനിച്ചു. ടെക് മഹീന്ദ്ര 33 രൂപ കയറി 1345 രൂപ വരെ എത്തി. മഹീന്ദ്ര ആന്‍റ് മഹീന്ദ്ര 2.6 ശതമാനം കയറി 1307 രൂപയിലും എത്തി. നാലാം സാമ്പത്തിക പാദഫലം അനുകൂലമായതിനാലും 5 ജിയില്‍ മാത്രമായിരിക്കും 2025ല്‍ നിക്ഷേപമിറക്കുക എന്ന നിലപാടിനാലും നിക്ഷേപകര്‍ ഭാരതി എയര്‍ടെലിനെ ഏറെ വിശ്വസിക്കുന്നു. അതിനാല്‍ ഭാരതി എയര്‍ടെല്‍ 2.6 ശതമാനം കയറി 1345 രൂപയില്‍ എത്തി. മഹീന്ദ്ര ആന്‍റ് മഹീന്ദ്ര 3 ശതമാനത്തോളം കുതിച്ച് 2371 രൂപയിലും ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട് 2.8 ശതമാനത്തില്‍ മുകളിലേക്ക് കുതിച്ച് 1099രൂപയിലും എത്തി.

താഴേക്ക് വീണ പ്രധാന ഓഹരികള്‍-മാരുതിയും ടാറ്റാ മോട്ടോഴ്സും

ടാറ്റാ മോട്ടോഴ്സിന്റെ ഫലം പ്രഖ്യാപിച്ച ശേഷം ഒട്ടേറെ പ്രതിസന്ധികള്‍ വിദഗ്ധര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതില്‍ ഒന്ന് ജാഗ്വാര്‍ ലാന്‍റ് റോവര്‍ ബിസിനസിലെ പ്രതിസന്ധികളാണ്. ഇത് ടാറ്റാ മോട്ടോഴ്സിനെയും ദുര്‍ബലമാക്കുന്നു. അതിനാല്‍ 10 രൂപ കുറഞ്ഞ് ഓഹരി 936 രൂപയില്‍ അവസാനിച്ചു.

മാരുതി സുസുക്കി ഓഹരികള്‍ വ്യാഴാഴ്ച വീണു. നാലാം ത്രൈമാസ സാമ്പത്തിക ഫലം മികച്ചതായിരുന്നു. 3788 കോടിയായിരുന്നു അറ്റാദായം. എങ്കിലും വാഹനവില്‍പനയില്‍ സമ്മര്‍ദ്ദമുണ്ട്. ടാറ്റാ മോട്ടോഴ്സും ഹ്യുണ്ടായും കടുത്ത മത്സരം കാഴ്ച വെയ്‌ക്കുന്നത് മാരുതിയ്‌ക്ക് തലവേദനയാണ്. ബിപിസില്‍, പവര്‍ ഗ്രിഡ് കോര്‍പ് എന്നീ ഓഹരികള്‍ നഷ്ടത്തിലായി. കഴിഞ്ഞ ദിവസം കയറിയ എസ് ബി ഐ വ്യാഴാഴ്ച താഴ്ന്നു.

എസ് യുവി വില്‍പനയില്‍ കുതിപ്പ് ; മഹീന്ദ്ര ആന്‍റ് മഹീന്ദ്ര കയറി

നാലാം സാമ്പത്തിക പാദത്തില്‍ (2023 ഡിസംബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ) 32 ശതമാനം നേട്ടമുണ്ടാക്കിയ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഓഹരി ഉയര്‍ന്നു. ഏകദേശം 3 ശതമാനത്തോളം കുതിച്ച് 2371 രൂപയില്‍ എത്തി. ട്രാക്ടര്‍ വില്പന താഴ്ന്നെങ്കിലും വാഹനവില്‍പനയിലെ വരുമാനത്തില്‍ 20 ശതമാനത്തിന്റെ വര്‍ധന മഹീന്ദ്ര നേടി. എസ് യുവിയുടെ മാത്രം വില്‍പന ഈ കാലയളവില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 27 ശതമാനം വളര്‍ന്നു. വരുമാനത്തിന്റെ കാര്യത്തില്‍ മഹീന്ദ്ര തന്നെയാണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ എസ് യുവി നിര്‍മ്മാതാക്കള്‍. ഓഹരിയുടമകള്‍ക്ക് 21.10 രൂപ വരെ ലാഭവിഹിതം നല്‍കാന്‍ തീരുമാനിച്ചു.

 

 

 

 

Tags: SensexStockmarketIndiaMahindraMarutiShare marketTata motorsNIFTYNSEBSE
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Business

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

Business

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

Business

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.