കേരളത്തില്‍ ക്രമസമാധാനനില വഷളാവുകയും ഗുണ്ടാ വിളയാട്ടം രൂക്ഷമാവുകയും പോലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശപര്യടനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങുന്നതെന്ന് സചന. കേരളത്തില്‍ അക്രമങ്ങള്‍ പെരുകുമ്പൊഴും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിദേശത്ത് ഉല്ലാസയാത്ര നടത്തുന്നത് വ്യാപകമായ ആക്ഷേപത്തിനിടയാക്കിയിരുന്നു. ഇന്നലെ ദുബായില്‍ നിന്ന് ഓണ്‍ലൈനില്‍ നടത്തിയ മന്ത്രിസഭാ യോഗത്തില്‍ ക്രമസമാധാനനില പരാമര്‍ശിക്കപ്പെട്ടുവെന്നാണ് അറിയുന്നത്. ഭരണച്ചുമതല ആരെയും ഏല്‍പ്പിക്കാതെയാണ് മുഖ്യമന്ത്രി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്. ഇക്കാര്യത്തില്‍ മന്ത്രി സഭാംഗങ്ങള്‍ക്കിടയിലും പാര്‍ട്ടിയില്‍ തന്നെയും മുറുമുറുപ്പുണ്ടായിരുന്നെങ്കിലും പാര്‍ട്ടി സെക്രട്ടറി പോലും പൊതുമദ്ധ്യത്തില്‍ യാത്രയെ ന്യായീകരിക്കുകയായിരുന്നു.
ഈ മാസം ആദ്യമാണ് മുഖ്യമന്ത്രി കുടുംബസമേതം ഉല്ലാസയാത്രയ്‌ക്കായി വിദേശത്തേക്ക് പോയത്. ഭാര്യ കമല, മകള്‍ വീണ, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, കൊച്ചുമകന്‍ ഇഷാന്‍ എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ട്. ഇന്ത്യോനേഷ്യ, സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 21 മടങ്ങാനായിരുന്നു പരിപാടി. എന്നാല്‍ ക്രമസമാധാന നില സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നതോടെ 19ന് തിരികെ എത്താന്‍ പൊടുന്നനെ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: