തട്ടുപൊളിപ്പന്‍ സിനിമകള്‍ നിര്‍മിക്കുന്നതില്‍ മുന്നിലാണ് മലയാളികള്‍. അതിനുപിന്നിലെ കറുത്ത കൈകള്‍ ആരും തേടിപ്പോകാറില്ല. സിനിമാ നിര്‍മ്മാണത്തിന് ചെലവാക്കുന്ന കോടികള്‍ തിരിച്ചുകിട്ടുന്നുണ്ടോ എന്നാരും അന്വേഷിക്കുന്നതായി കേട്ടിട്ടില്ല. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളില്‍ മൂന്നോ നാലോ മാത്രമാണ് മുടക്കിയപണം മുഴുവന്‍ തിരിച്ചുപിടിച്ചതെന്ന് കേള്‍ക്കുന്നു. ബാക്കിയുള്ളതില്‍ ഏറിയപങ്കും പൊട്ടിപ്പൊളിഞ്ഞു എന്നുതന്നെ പറയാം. എങ്ങനെ നോക്കിയാലും ഒരു വര്‍ഷം 1000-1200 കോടി രൂപയ്ക്ക് മുകളില്‍ സിനിമ നിര്‍മാണത്തിന് കേരളത്തില്‍ പണം ചെലവഴിക്കുന്നുണ്ട്. പക്ഷെ മുടക്കിയ പൈസ തിരികെ കിട്ടുന്ന നിര്‍മാതാക്കളുടെ എണ്ണമോ, പത്തോ പതിനഞ്ചോ മാത്രവും! സൂപ്പര്‍ ഹിറ്റ്, മെഗാ ഹിറ്റ്, 30 കോടി കളക്ഷന്‍, 50 കോടി കളക്ഷന്‍ എന്നൊക്കെ പറഞ്ഞ് വിജയാഘോഷം നടത്തുന്ന പല സിനിമകളും അടപടലം പൊട്ടിയവയാണ്.
വിദേശത്തൊക്കെ ഒഴിഞ്ഞ തീയറ്ററുകളില്‍ ഇരുന്ന് മലയാളത്തിലെ ‘മെഗാ ഹിറ്റ്’ സിനിമകള്‍ കണ്ട പല സുഹൃത്തുക്കളും ആ അനുഭവം പങ്കുവയ്ക്കുന്നത് കേട്ടാല്‍ തന്നെ അത്ഭുതം തോന്നും. അതേ സമയം സിനിമക്കാരുടെ പ്രചരണം നേരെ മറിച്ചും. എട്ട് നിലയില്‍ പൊട്ടിയിട്ടും എന്തുകൊണ്ടാണ് വീണ്ടും സിനിമകള്‍ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ ക്യു നില്‍ക്കുന്നത്? ഇറങ്ങുന്ന സിനിമകളില്‍ നല്ലൊരു പങ്കും തട്ടിക്കൂട്ട് ആണെന്ന് അറിഞ്ഞിട്ടും അഞ്ചും ആറും കോടി രൂപ മുടക്കാന്‍ ഒരു പ്രൊഡ്യൂസര്‍ തയ്യാറാകുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണ്.? അവിടെയാണ് അഭ്രപാളിയിലെ മായക്കാഴ്ചകളുടെ ചുരുള്‍ അഴിയുന്നത്. മലയാളം സിനിമ ഇന്‍ഡസ്ട്രി എന്നത് സമാന്തര സമ്പദ്വ്യവസ്ഥയും, നികുതി വെട്ടിപ്പും, കള്ളപ്പണം വെളുപ്പിക്കലും, മത തീവ്രവാദത്തിന് വെള്ള പൂശലും, സാംസ്കാരിക അധിനിവേശം നടത്തുന്നതുമായ ഒരു മേഖലയാണെന്ന് പറയേണ്ടി വരും. ഏറ്റവും ഗുരുതരമായ കാര്യം മലയാളം സിനിമയെ മത തീവ്രവാദികള്‍ വിഴുങ്ങുന്നു എന്ന ആരോപണം തന്നെയാണ് മുഖ്യം. മെഗാ സ്റ്റാറിന്റെ പല സിനിമകളിലും പുറം ലോകം കാണുന്ന ഡയറക്ടര്‍, എഴുത്തുകാരന് എന്നതൊക്കെ ഡമ്മികള്‍ മാത്രമാണ് എന്നതാണ് സത്യം. ഇപ്പോള്‍ വിവാദമായ സിനിമയുടെ സംവിധായികയ്ക്ക് സിനിമയുമായി കാര്യമായ ഒരു ബന്ധവും ഇല്ല എന്നും, ഷൂട്ടിങ്ങ് കാണാന്‍ മാത്രം നില്ക്കുക ആയിരുന്നു എന്നുമാണ് അണിയറ സംസാരം. ശരിക്കും സിനിമ സംവിധാനം ചെയ്തത് മറ്റു ചിലര്‍ ആയിരുന്നു എന്നാണ് പ്രചരിക്കുന്നത്.
കൃത്യമായ അജണ്ടകള്‍ വെച്ചുള്ള സിനിമകളാണ് മലയാളത്തില്‍ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാര്‍ സിനിമകളും. ന്യൂജന്‍ സൂപ്പര്‍ സ്റ്റാര്‍ ആകട്ടെ അജണ്ട സിനിമകളില്‍ മാത്രമേ അഭിനയിക്കുകയുമുള്ളൂ..! ഒരു സിനിമ യഥാര്‍ത്ഥത്തില്‍ എത്ര കളക്ഷന്‍ നേടി എന്നതിന്റെ ഒരു കണക്കും സര്‍ക്കാരിന്റെ കയ്യില്‍ ഇല്ല. നിര്‍മാതാവ് പറയുന്നതാണ് കണക്ക്.! മലയാളം സിനിമയിലെ സമാന്തര സമ്പദ്വ്യവസ്ഥയ്ക്കും, സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിനും എതിരെ അന്വേഷണം നടക്കുക തന്നെ വേണം. സാംസ്ക്കാരിക അധിനിവേശമാണ് സിനിമ ഉപയോഗിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അന്വേഷണം കൃത്യമായി നടന്നാല്‍ ഇപ്പോള്‍ അഴിഞ്ഞു വീണ പല ‘മതേതര മുഖങ്ങളുടെയും’ കൂടുതല്‍ വികൃതമായ രൂപം പുറത്തുവരും എന്നത് തീര്‍ച്ച. മലയാള സിനിമയെ നിയന്ത്രിക്കുന്ന മതതീവ്രവാദ മാഫിയയുടെ പ്രവര്‍ത്തനങ്ങളും, നിയമ വിരുദ്ധമായ പണം ഇടപാടുകളും, ഇതിലൊക്കെ ഉള്‍പ്പെട്ട ആളുകളെയും കുറിച്ചുമൊക്കെ അതിന്റെ ഉള്ളില്‍ നിന്ന് തന്നെ ഒരാള്‍ വെളിപ്പെടുത്തിയിട്ടും ആരും അറിഞ്ഞ മട്ട് കാണിക്കുന്നില്ല! ഹൈന്ദവ വിരുദ്ധത കാണിക്കാന്‍ ഒരു സ്ത്രീ സംവിധായികയെ മുന്‍ നിര്‍ത്തി ഉണ്ടാക്കിയ തട്ടിക്കൂട്ട് ചിത്രം യഥാര്‍ത്ഥത്തില്‍ മെഗാ സ്റ്റാറിന്റെ താല്‍പ്പര്യം കൂടി കൊണ്ട് ചെയ്തതാണെന്നാണ് പറയുന്നത്.
മെഗാ സ്റ്റാറിനെ നായകനാക്കി സിനിമ ചെയ്യാന്‍ സ്വന്തം കഥയുമായി ചെന്ന സംവിധായികയോട് ആ കഥ പിന്നെ ചെയ്യാം, ഞാന്‍ മറ്റൊരു കഥ തരാം എന്ന് പറഞ്ഞ് കഥ എഴുതാന്‍ തീവ്ര ഇസ്ലാമിക ആശയം കൊണ്ട് നടക്കുന്നവനെ മെഗാ സ്റ്റാര്‍ ഏര്‍പ്പാടാക്കി. എന്നിട്ട് അത് സ്വയം (ബിനാമി) നിര്‍മിക്കുകയും ചെയ്തു! മെഗാ സ്റ്റാര്‍ മതഭ്രാന്തന് ആണോ എന്നൊന്നും അറിയില്ല. പക്ഷേ തീവ്ര ഇസ്ലാമിക ആശയം കൊണ്ടു നടക്കുന്നവരെക്കൊണ്ട് പുള്ളി സിനിമയുടെ കഥ എഴുതിക്കുകയും, അത്തരം സിനിമകള്‍ തന്റെ മേക്കപ്പ്മാന്റെ പേരില്‍ നിര്‍മിക്കുകയും ചെയ്യും. മെഗാ സ്റ്റാറിന്റെ സിനിമ സംവിധാനം ചെയ്ത സംവിധായികയുടെ ഭര്‍ത്താവിന്റെ തന്നെ വെളിപ്പെടുത്തല്‍ ആയതുകൊണ്ട് വ്യാജ പ്രചരണം എന്നൊന്നും പറയാന്ഡ പറ്റില്ല എന്നതാണ് അവസ്ഥ. മെഗാസ്റ്റാറിന് ഭരണകക്ഷിയുടെ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമ്പോള്‍ എല്ലാം ഭംഗിയായി.
മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അധോലോകത്തിന്റെ സ്വഭാവമാണെന്ന ആരോപണം പുത്തനല്ല. ചില പ്രത്യേക മതവിഭാഗത്തിന്റെ താല്പര്യസംരക്ഷണവും രാജ്യവിരുദ്ധതയും കേന്ദ്രീകരിച്ച് സിനിമ നിര്‍മിക്കാന്‍ തയ്യാറാകുന്നു. അതിനായി നിര്‍മാണ കമ്പനി ഉണ്ടാക്കുന്നു. വിദേശത്തുനിന്ന് കള്ളപ്പണം ഒഴുക്കുന്നു എന്നെല്ലാം കേള്‍ക്കുന്നു. സിപിഎമ്മിലെ ചില തലതൊട്ടപ്പന്മാരുടെ പിന്‍ബലവും പ്രേരണയും പ്രോത്സാഹനവും ഇതിനെല്ലാം നിര്‍ലോപം ലഭിക്കുന്നു. ഇതിനെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഒട്ടും വൈകിക്കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: