Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ ഉപഭോക്തൃവില സൂചികയില്‍ മൃദുത്വം; ഓഹരി വിപണിയില്‍ കയറ്റം; മെറ്റല്‍, ഊര്‍ജ്ജ, റെയില്‍വേ, പ്രതിരോധ ഓഹരികള്‍ മുന്നേറി

ഇന്ത്യയുടെ ഉപഭോക്തൃവില സൂചിക മിതത്വമാര്‍ന്ന ഫലം പുറപ്പെടുവിച്ചത് ഓഹരി വിപണിയെ ഉയര്‍ത്തി. ലോഹ രംഗത്തെ പോസിറ്റീവ് ഘടകങ്ങളും ഓഹരി രംഗത്തെ ഉണര്‍ത്തി. ചൊവ്വാഴ്ച സെന്‍സെക്സ് 341 പോയിന്‍റ് ഉയര്‍ന്ന് 73,116ല്‍ അവസാനിച്ചു. നിഫ്റ്റി 119 പോയിന്‍റ് ഉയര്‍ന്ന് 22,222 പോയിന്‍റില്‍ അവസാനിച്ചു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 14, 2024, 07:44 pm IST
in Business

ഇന്ത്യയുടെ ഉപഭോക്തൃവില സൂചിക മിതത്വമാര്‍ന്ന ഫലം പുറപ്പെടുവിച്ചത് ഓഹരി വിപണിയെ ഉയര്‍ത്തി. ലോഹ രംഗത്തെ പോസിറ്റീവ് ഘടകങ്ങളും ഓഹരി രംഗത്തെ ഉണര്‍ത്തി. ചൊവ്വാഴ്ച സെന്‍സെക്സ് 341 പോയിന്‍റ് ഉയര്‍ന്ന് 73,116ല്‍ അവസാനിച്ചു. നിഫ്റ്റി 119 പോയിന്‍റ് ഉയര്‍ന്ന് 22,222 പോയിന്‍റില്‍ അവസാനിച്ചു. സെന്‍സെക്സ് 73000ന് മുകളിലും നിഫ്റ്റി 22,200നും മുകളില്‍ നിലകൊള്ളുന്നത് വിപണിക്ക് വരും ദിവസങ്ങളില്‍ പോസിറ്റീവാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ നിലയില്‍ നിന്നും താഴെ വീണാല്‍ അത് വലിയ തിരിച്ചടികള്‍ക്ക് വഴിവെക്കും. മിഡ്, സ്മാള്‍ കാപ് ഓഹരികളാണ് ചൊവ്വാഴ്ച കൂടുതല്‍ തിളങ്ങിയത്.

അദാനി ഓഹരികള്‍ക്ക് തിളക്കം

മികച്ച നാലാം സാമ്പത്തിക പാദ ഫലത്തിന്റെ അടിസ്ഥാനത്തില്‍അദാനി ഓഹരികളുടെ വില ഉയര്‍ന്നു. അദാനി എന്‍റര്‍പ്രൈസസും അദാനി പവറും അഞ്ച് ശതമാനത്തില്‍ അധികം ഉയര്‍ന്നു. അദാനി എന്‍റര്‍പ്രൈസസ് 156 രൂപ ഉയര്‍ന്ന് 3037ല്‍ അവസാനിച്ചു.

പവര്‍ (ഊര്‍ ജ്ജം) രംഗത്തെ കമ്പനികളുടെ ഓഹരികളും ഉയര്‍ന്നു. ഗുജറാത്ത് ഇന്‍ഡസ്ട്രീസ് പവര്‍, എസ് വിജെഎന്‍, അദാനി പവര്‍, എന്‍എച്ച് പിസി, ഇന്‍ഡോവിന്‍ഡ് എനര്‍ജി, കെപിഐ ഗ്രീന്‍ എനര്‍ജി, ജയ്‌പ്രകാശ് പവര്‍ വെഞ്ചേഴ്സ്, ഓറിയന്‍റ് ഗ്രീന്‍, റിലയന്‍സ് പവര്‍ എന്നീ ഓഹരികള്‍ നാല് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ ഉയര്‍ന്നു. ഓട്ടോ രംഗത്തെ ഓഹരികളും ഉയര്‍ന്നു. എയ് ഷര്‍ മോട്ടോഴ്സ് (1.57 ശതമാനം), മഹീന്ദ്ര ആന്‍റ് മഹീന്ദ്ര (3.93 ശതമാനം), ഹീറോ മോട്ടോകോര്‍പ് (3.24 ശതമാനം) എന്നിങ്ങനെ ഉയര്‍ന്നു. പഞ്ചസാര മില്ലുകളുമായി ബന്ധപ്പെട്ട ഓഹരികള്‍ ഉയര്‍ന്നു ബജാജ് ഹിന്ദുസ്ഥാന്‍ (3.5 ശതമാനം), പൊന്നി ഷുഗേഴ്സ്, (3.1 ശതമാനം), കോതാരി ഷുഗേഴ്സ് (2.9 ശതമാനം), ത്രിവേണി എഞ്ചിനീയറിംഗ് (2.9 ശതമാനം), ബന്നാരി അമ്മന്‍ (1.95 ശതമാനം)ശ്രീരേണുക ഷുഗേഴ്സ് (1.9 ശതമാനം) എന്നിങ്ങനെ വില ഉയര്‍ന്നു.
മികച്ച ഉല്‍പാദനം; ലോഹവില ഉയരുന്നു
ലോകത്തെ മികച്ച സമ്പദ്ഘടനയുള്ള രാജ്യങ്ങളിലെല്ലാം ലോഹ ഉല്‍പാദനം വര്‍ധിച്ചതോടെ ലോഹവില ഉയരുകയാണ്. ഇത് ഇന്ത്യയിലെ ലോഹമേഖലയിലെ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. ചൈനയിലെ ഷാങ് ഹായ് വിപണിയില്‍ ലോഹവില ഏറ്റവും ഉയര്‍ന്ന നിലയിലാണ്, സ്റ്റീല്‍, ചെമ്പ് തുടങ്ങിയ ലോഹങ്ങളുടെ വില ഉയര്‍ന്നു. ലണ്ടന്‍ മെറ്റല്‍ എക്സ് ചേഞ്ചില്‍ കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് അടയാളപ്പെടുത്തിയത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചെമ്പ് വില കുതിച്ചുയരുമെന്നാണ് സിറ്റി ബാങ്ക് പ്രവചനം. സിങ്ക്, ടിന്‍ വിലയും ഉയരുമെന്ന് കരുതുന്നു.

കഴിഞ്ഞ എട്ട് ദിവസത്തെ വ്യാപാരത്തില്‍ ഹിന്ദുസ്ഥാന്‍ സിങ്ക്, വേദാന്ത എന്നീ ലോഹ കമ്പനികളുടെ ഓഹരിവിലയില്‍ 37 ശതമാനം ഉയര്‍ന്നിരുന്നു. ഹിന്ദുസ്ഥാന്‍ കോപ്പര്‍ 55 ശതമാനം ഉയര്‍ന്നു. ചൊവ്വാഴ്ചയും ഓഹരി വില ഉയര്‍ന്നു. ഹിന്‍ഡാല്‍കോ(2 ശതമാനം) ജെഎസ് ഡബ്ല്യു സ്റ്റീല്‍(2.2 ശതമാനം), ടാറ്റാസ്റ്റീല്‍ (0.6ശതമാനം), നാഷണല്‍ അലൂമിനിയം (6.7 ശതമാനം), വേദാന്ത (4.5 ശതമാനം) എന്നിങ്ങനെ ഉയര്‍ന്നു.

പൊതുവേ ഫാര്‍മ ഓഹരികള്‍ തകര്‍ന്നു- സിപ്ല, ലൂപിന്‍, ഓറോഫാര്‍മ എന്നീ ഓഹരികളുടെ വില ഇടിഞ്ഞു. അതേ സമയം ആരതി ഫാര്‍മ 18 ശതമാനം ഉയര്‍ന്നു.

റെയില്‍വേ കമ്പനി ഓഹരി വിലയില്‍ കുതിപ്പ്
റെയില്‍വേയുമായി ബന്ധപ്പെട്ട കമ്പനികള്‍ കുതിപ്പ് തുടരുകയാണ്. റെയില്‍ വികാസ് നിഗം എന്ന കമ്പനിയുടെ ഓഹരി ചൊവ്വാഴ്ച 6 ശതമാനം ഉയര്‍ന്നു. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ നിന്നും 239 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചതാണ് ഓഹരി വില ഉയരാന്‍ കാരണമായത്.

റെയില്‍ ടെല്‍(9.5 ശതമാനം), ഇര്‍കോണ്‍ (ഏഴ് ശതമാനം) എന്നിങ്ങനെ ഓഹരി വില ഉയര്‍ന്നു. ഐആര്‍സിടിസി, ബിഇഎംഎല്‍, ടിറ്റഗാര്‍ വാഗണ്‍ എന്നീ ഓഹരിവിലകള്‍ 4.5 ശതമാനം ഉയര്‍ന്നു.

കൊച്ചിന്‍ ഷിപ് യാര്‍ഡ് കുതിക്കുന്നു
ചൊവ്വാഴ്ച 9.6 ശതമാനത്തോളമാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ് ഓഹരി കുതിച്ചത്. ഇതിന് കാരണം യൂറോപ്പില്‍ നിന്നും ലഭിച്ച 1000 കോടിയുടെ ഓര്‍ഡര്‍ ആണ് ഓഹരി വില ഉയര്‍ത്തിയത്. ഇപ്പോള്‍ കൊച്ചിന്‍ ഷിപ് യാര്‍ഡ് ഓഹരി വില 1,310 രൂപയില്‍ എത്തി.

 

Tags: cpicochin shipyardNIFTYBSESensexMetal stocksStockmarketIndia #StockmarketIndia NSEWPIPowerstocks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.