കോട്ടയം: സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ജയസാധ്യതയുള്ള ഒരു സീറ്റ് വേണമെന്ന നിലപാടില്‍ ജോസ് കെ മാണി. യുഡിഎഫ് വിട്ടപ്പോള്‍ രാജ്യസഭ സീറ്റ് ഉണ്ടായിരുന്നെന്നും അത് നല്‍കണമെന്ന് ഇടതുമുന്നണിയില്‍ ശക്തമായി വാദിക്കാനും കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
സീറ്റ് വേണമെന്ന നിലപാട് ഇടതുമുന്നണി യോഗത്തില്‍ സ്വീകരിക്കുമെങ്കിലും ഇക്കാര്യം പരസ്യമായി ഉന്നയിക്കില്ലെന്ന നിലപാടിലാണ് ജോസ് കെ മാണ് വിഭാഗം.തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റമാണെന്നും അതിനാല്‍ രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ടെന്നുമാണ് ജോസ് കെ മാണിയുടെ വാദം.
ഇടത് എംപിമാരായ എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ മാണി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. സഭയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ട് സീറ്റില്‍ ഇടതുമുന്നണിക്കും ഒരു സീറ്റില്‍ യുഡിഎഫിനും വിജയിക്കാനാവും.
രാജ്യസഭയിലേക്ക് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് യുഡിഎഫിലെ ധാരണ. അതേസമയം ഇടതുമുന്നണിയില്‍ ജയിക്കാന്‍ സാധ്യതയുള്ള രണ്ട് സീറ്റില്‍ ഒന്നില്‍ സിപിഎം മത്സരിക്കും. ജയസാധ്യതയുള്ള രണ്ടാമത്തെ സീറ്റില്‍ പതിവായി സിപിഐയാണ് മത്സരിക്കുന്നത്. ഈ സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് സിപിഐ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: