Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനെല്ലൂരിലും ഇഡി അന്വേഷണത്തിന് സാധ്യത; സിപിഎം പ്രതിരോധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 05:02 pm IST
in Kerala, Thrissur

തൃശൂര്‍: കരുവന്നൂരിന് പിന്നാലെ കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിലും ഇഡി അന്വേഷണത്തിന് വഴി തെളിയുന്നു. കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തതോടെയാണ് ഇഡി നടപടിക്ക് സാധ്യതയേറിയത്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് മുമ്പ് പരാതി നല്‍കിയെങ്കിലും ഇഡി നടപടിയെടുത്തിരുന്നില്ല. പോലീസ് എഫ്‌ഐആര്‍ ഇടാത്തതാണ് ഇഡിക്ക് കേസെടുക്കാന്‍ തടസ്സമായിരുന്നത്. എന്നാല്‍ ഈ മാസം രണ്ടിന് ക്രമക്കേട് നടന്ന കാലയളവിലെ ഭരണസമിതിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒല്ലൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ കേസ് എടുക്കുന്നതിനുളള ഇഡിയുടെ തടസ്സം ഒഴിവായി. തട്ടിപ്പില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എസ്.കെ. ഗോപാലകൃഷ്ണന്‍ ഇഡി കൊച്ചി യൂണിറ്റിന് പരാതി നല്‍കി. ഇതോടെ ക്രമക്കേടില്‍ ഇഡി അന്വേഷണത്തിനും കുറ്റകാര്‍ക്കെതിരെ സ്വത്ത് കണ്ട്‌കെട്ടല്‍ അടക്കമുളള നടപടികള്‍ക്കും സാധ്യതയേറി.

ബാങ്ക് ക്രമക്കേടില്‍ കേസ് എടുക്കാനുളള കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഒല്ലൂര്‍ പോലീസ് അന്വേഷണം തുടങ്ങിയത്. തൃശൂര്‍ ജെഎഫ്‌സിഎം മൂന്ന് മജിസ്‌ട്രേറ്റ് സാന്ദ്ര മേരി നെറ്റോയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 30.12.13 മുതല്‍ 24.12.19 വരെ കാലയളവില്‍ ഭരണസമിതിയിലുണ്ടായിരുന്ന 10 പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്. പ്രസിഡന്റ് റിക്‌സണ്‍ പ്രിന്‍സ്, വൈസ്പ്രസിഡന്റ് കെ.ആര്‍. രാമദാസ്, ഡയറക്ടര്‍മാരായ അമ്പിളി സതീശന്‍, ജിന്റോ ആന്റണി, ഷീജ ഡെയ്‌സണ്‍, ജോണ്‍ വാഴപ്പിള്ളി, കെ. ആര്‍. സെബി, സി. ആര്‍. ജയിംസ്, ആശ മനോഹരന്‍, ശോഭന ഗോപി, അന്തരിച്ച കെ.കെ.ബാലന്‍ എന്നിവരാണ് കുറ്റകൃത്യം ചെയ്തവരായി കണ്ടെത്തിയത്. ഇതില്‍ അന്തരിച്ച ബാലന്‍ ഒഴികെയുളള 10 ഭരണസമിതി അംഗങ്ങള്‍ക്കെതിരെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌പെഷ്യല്‍ സെയില്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. ഭരണസമിതി അംഗങ്ങള്‍ വ്യാജരേഖ ചമച്ചും മറ്റും 27 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇഡി അന്വേഷണം എത്തുമ്പോള്‍ നെഞ്ചിടിപ്പ് ഏറുന്നത് സിപിഎം നേതാക്കള്‍ക്ക്. ഇഡി അന്വേഷണം തടസ്സപ്പെടുത്തുന്നതിന് വേണ്ടിയാണ് കേസില്‍ ഇതുവരെ എഫ്‌ഐആര്‍ ഇടാതിരുന്നത്. കരുവന്നൂരില്‍ പോലീസ് ഇട്ട എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് എടുത്തത്. ഇഡി അന്വേഷണത്തെ തുടര്‍ന്നാണ് എ.സി. മൊയ്തീന്‍ അടക്കമുളളവരിലേക്ക് അന്വേഷണം എത്തിയത്. കരുവന്നൂര്‍ തട്ടിപ്പില്‍ നടപടി കടുപ്പിക്കാനൊരുങ്ങുകയാണ് ഇഡി. രാഷ്‌ട്രീയ നേതാക്കളുടെ ഉള്‍പ്പെടെയുളള സ്വത്തുക്കള്‍ കണ്ട് കെട്ടി നിക്ഷേപകര്‍ക്ക് നല്‍കാനുളള നീക്കത്തിലാണ് ഇഡി. ഇത് സംബന്ധിച്ചുളള നീക്കങ്ങള്‍ തുടങ്ങിയതായി പിഎംഎല്‍എ കോടതിയില്‍ ഇഡി അറിയിച്ചു.

കുട്ടനെല്ലൂരിലും ഇഡി ഇടപെടല്‍ ഉണ്ടായാല്‍ സമാനമായ നടപടികളുണ്ടാകുമെന്ന് സിപിഎം ഭയക്കുന്നു. കുട്ടനല്ലൂരില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് ജീവനക്കാരന്‍ തന്നെ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്താന്‍ തയ്യാറിയില്ല. ഒടുവില്‍ പരാതിക്കാരന്‍ കോടതിയില്‍ പോയാണ് അന്വേഷണത്തിന് അനുകൂലമായ ഉത്തരവ് വാങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പരാതിക്കാരന്‍ ഒല്ലൂര്‍ പോലീസില്‍ കേസ് നല്‍കിയത്. കേസ് എടുക്കാതായതോടയാണ് കോടതിയെ സമീപിച്ചത്.
കോടതി ഉത്തരവ് വന്നിട്ടും എഫ്‌ഐആര്‍ ഇടാന്‍ ഒരു മാസത്തോളം വൈകിപ്പിച്ചു. ആരോപണവിധേയനായ സിപിഎം നേതാവിന്റെ സമര്‍ദമാണ് ഇതിന് കാരണമെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി. ഏപ്രില്‍ ഒമ്പതിനാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ കേസ് എടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മെയ് രണ്ടിനും. സിപിഎം നേതാക്കള്‍ ഇടപെട്ട് ക്രമവിരുദ്ധമായി വായ്‌പകള്‍ നല്‍കിയാണ് സഹകരണ ബാങ്ക് പ്രതിസന്ധിയിലായത്. വായ്‌പ നല്‍കിയതിലൂടെ നേതാക്കള്‍ വലിയ തോതില്‍ പണം കമ്മീഷനായി കൈപ്പറ്റിയതായും ആക്ഷേപമുണ്ട്.

Tags: cpmFinancial fraudenforcement direcoratekuttanelloor bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.