തൃശൂര്‍: സ്വന്തം ഗൂഗിള്‍പേ നമ്പറിലൂടെ വഴിപാടുപണം വാങ്ങിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെന്ഷന്. തൃശൂരിലെ കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി. സന്തോഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ക്ഷേത്രത്തിലെ ബോര്‍ഡില്‍ സ്വന്തം ഫോണ്‍നമ്പര്‍ എഴുതി പ്രദര്‍ശിപ്പിച്ചാണ് ഇയ്യാള് തട്ടിപ്പു നടത്തിയത്.
എന്നാല്‍ സ്വന്തം അകൗണ്ട് വഴി സ്വീകരിച്ച പണം ദേവസ്വം ബോര്‍ഡിലേക്ക് അടച്ചില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തി. 2023 ഒക്ടോബര്‍ മാസത്തിലാണ് ഇതുമായി ബന്ധപ്പെട്ട് ദേവസ്വത്തിന് പരാതി ലഭിക്കുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് 2024 ഫെബ്രുവരിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: