കൊല്‍ക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഗുണ്ടാത്തലവന് ഷേഖ് ഷാജഹാന് നടത്തിയ കൂട്ടബലാത്സംഗത്തിന്റെ മുറിവ് ഇപ്പോഴും ബംഗാളിലെ സന്ദേശ് ഖലിയില്‍ വടുകെട്ടിനില്ക്കുകയാണ്. സന്ദേശ്ഖലിയിലെ തൃണമൂല്‍ എംഎല്‍എയുടെ സഹായിയെ ഓടിച്ചിട്ട് തല്ലുക വഴി സ്ത്രീകള്‍ അവരുടെ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്.
സന്ദേശ് ഖലിയിലെ തൃണമൂല്‍ എംഎല്‍എ സുകുമാര്‍ മഹ്തോയുടെ സഹായി തതന് ഗയാനെയാണ് സ്ത്രീകള്‍ ആക്രമിച്ചത്. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തി സംഘര്‍ഷം നിയന്ത്രണവിധേയമാക്കുകയായിരുന്നു. സന്ദേശ് ഖലി പൊലീസ് സ്റ്റേഷന് സമീപം വെച്ചാണ് സ്ത്രീകള്‍ തതന് ഗയാനെ ആക്രമിച്ചത്.
ഈയിടെ ഒരു പ്രാദേശിക ബിജെപി നേതാവിന്റേതെന് പറയപ്പെടുന്ന ഒരു വിവാദ വീഡിയോ പുറത്തുവന്നിരുന്നു. സന്ദേശ് ഖലിയില്‍ തൃണമൂല്‍ നേതാവ് ഷേഖ് ഷാജഹാനെതിരായ വിവാദം ബിജെപി നേതാവും പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരിയുടെ നിര്‍ദേശപ്രകാരം കെട്ടിച്ചമച്ചതാണെന്ന് ലോക്കല്‍ ബിജെപി നേതാവ് പറയുന്നതായാണ് വീഡിയോ പുറത്തുവന്നത്. എന്നാല്‍ ഈ വീഡിയോ കെട്ടിച്ചമച്ചതാണെന്ന് ബിജെപി പറയുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ പരാതി നല്കിയ സ്ത്രീകള്‍ക്ക് നേരെ തൃണമൂല്‍ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ സന്ദേശ് ഖലി പൊലീസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു. ഇതിനിടെയാണ് തൃണമൂല്‍ എംഎല്‍എയുടെ സഹായിയെ സ്ത്രീകള്‍ ഓടിച്ചിട്ട് തല്ലിയത്.
സന്ദേശ് ഖലിയില്‍ തൃണമൂല്‍ ഗുണ്ടാനേതാവ് ഷേഖ് ഷാജഹാന് നടത്തിയ കൂട്ടബലാത്സംഗത്തിലെ അതിജീവിതകളില്‍ ഒരാളായ രേഖ പത്രയാണ് ബിജെപിയുടെ ഇവിടുത്തെ സ്ഥാനാര്‍ത്ഥി. തൃണമൂല്‍ ഗുണ്ടകളുടെ ഭീഷണി വകവെയ്ക്കാതെ രേഖാ പത്രയാണ് ലൈംഗികാരോപണം ആദ്യം ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: