തിരുവനന്തപുരം: വീടുകളിലെ സോളാര്‍ ബില്ലിംഗിനെ കുറിച്ച് കെഎസ്ഇബി നല്‍കിയ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. മീറ്റര്‍ റീഡിംഗിന് വരുന്ന പയ്യനാണ് അങ്ങോട്ട് നല്‍കുന്ന സൗരോര്‍ജ്ജത്തിന്റെ വില തീരുമാനിക്കുന്നത്. ഇതൊക്കെ കാരണമാണ് വിശദീകരണത്തില്‍ വിശ്വാസമില്ലാത്തതെന്ന് ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
കെഎസ്ഇബിയുടേത് വെറും പൊറാട്ട് വിശദീകരണം എന്ന തലക്കെട്ടൊടെയാണ് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായി അവര്‍ വ്യക്തമാക്കിയത്. കുറിപ്പ് ഇങ്ങനെ:
KSEB യുടേത് വെറും പൊറാട്ട് വിശദീകരണം.
ഇന്നത്തെ പത്രത്തിൽ KSEB യെക്കുറിച്ച് ഞാൻ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി കണ്ടു.
എന്റെ 5 KW solar ഉൽപാദിപ്പിച്ച 557 unit മൊത്തം Grid ലേക്കു നൽകുമ്പോൾ അതിൽ നിന്ന് 267 unit ഞാൻ വീട്ടിൽ ഉപയോഗിച്ചു എന്ന് പറയുന്നതിലെ പിഴവാണ് മുഖ്യം. അതെങ്ങനെ സാധിക്കും? ആ കണക്ക് അവർ എങ്ങനെ കണ്ടെത്തി? ഓരോ മാസവും എന്റെ solar ഉൽപാദിപ്പിച്ച unit ൽ അവരുടെ ഇഷ്ടപ്രകാരം തോന്നിയതുപോലെ കുറക്കും.
992 യൂണിറ്റിന് പുറമെ 267 കൂടെ കൂടി, അതായത് 1300 ഓളം unit ഞാൻ ഉപയോഗിച്ചെന്നോ? വീട് വെച്ചപ്പോൾ സ്ഥാപിച്ച 1 KW solar കൂടിയുണ്ട് എനിക്ക്. അതിലാണ് പവർ പ്ലഗ് ഒഴികെ എല്ലാ കണക്ഷനും.
അപ്പോൾ മുഴുവൻ സമയവും 3 AC യും 2 പമ്പുകളും, മിക്സി, grinder, ഓവൻ, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ, ലാപ് ടോപ്, എല്ലാം കൂടി ഇട്ടാലും ഒരു മാസം 1300 unit ഉപയോഗം വരുമോ??
ഇതിലും കൂടാതെയാണ് മെഷീൻ തീരുമാനിക്കുന്നത്. ഈ 1300 യൂണിറ്റിൽ 16 രൂപ എത്ര യൂണിറ്റിന്, 8 രൂപ എത്ര യൂണിറ്റിന്, 5 രൂപ എത്ര യൂണിറ്റിന് എന്നൊക്കെ.
ഇതൊക്കെ തീരുമാനിക്കുന്നത് മീറ്റർ reading ന് വരുന്ന പയ്യനാണ്. അവന്റെ കൂടെ നിന്നാലും അതെങ്ങനെയാണവൻ കണക്കുകൂട്ടുന്നതെന്ന് മനസ്സിലാവില്ല.
ഇതൊക്കെ കാരണമാണ് എനിക്കവരുടെ ഈ വിശദീകരണത്തിൽ വിശ്വാസമില്ലാത്തത്!
എത്ര consumers ഇത് വിശ്വസിക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: