തിരുവനന്തപുരം: ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപവും തൈക്കാടും സ്മാര്‍ട്ട് സിറ്റി പ്രവൃത്തിയുമായി ബന്ധപ്പെട്ടു പൈപ്പ് ലൈന്‍ ഇന്റര്കണക്ഷന് ജോലികള്‍ നടക്കുന്നതിനാല്‍ നാളെ രാവിലെ 8 മണി മുതല്‍ രാത്രി 11 മണി വരെ പാളയം, എകെജി സെന്ററിനു സമീപപ്രദേശങ്ങള്‍, ജനറല്‍ ഹോസ്പിറ്റല്‍, കുന്നുകുഴി, തമ്പുരാന്‍മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ചിറകുളം, പാറ്റൂര്‍, മൂലവിളാകം, പേട്ട, ആനയറ, ചാക്ക, ഓള്‍സെയ്ന്റ്സ്, വെട്ടുകാട്, ശംഖുമുഖം, ആല്‍ത്തറ, വെള്ളയമ്പലം, വഴുതക്കാട്, കോട്ടണ്‍ഹില്‍, ഇടപ്പഴിഞ്ഞി, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
പാറശ്ശാല: കാളിപ്പാറ ജലശുദ്ധീകരണ ശാലയിലേക്കുള്ള കെഎസ്ഇബിയുടെ യുജി കേബിള്‍ തകരാറിലായതിനാല്‍ ഇന്നു മുതല്‍ 14 വരെ കേരള വാട്ടര്‍ അതോറിറ്റിയുടെ കാട്ടാക്കട, നെയ്യാറ്റിന്‍കര, ആറാലുമൂട്, പാറശ്ശാല എന്നീ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ജലവിതരണം ഭാഗികമായി മുടങ്ങും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: