ന്യൂദല്‍ഹി: സൗരോര്‍ജ ഉല്പാദനത്തില് ഭാരതം ലോകത്തെ മൂന്നാമത്തെ രാജ്യമായി മാറി. ജപ്പാനെയാണ് ഭാരതം മറികടന്നതെന്നും എംബറിന്റെ ‘ഗ്ലോബല്‍ ഇലക്ട്രിസിറ്റി റിവ്യൂ’ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ല്‍ ഭാരതം ഇങ്ങനെ ഉല്പാദിപ്പിച്ചത് 113 ബില്യന്‍ യൂണിറ്റാണ്. നാലാം സ്ഥാനത്തുള്ള ജപ്പാന് 110 ബില്യന്‍ യൂണിറ്റും.
2023-ല്‍ ആഗോള വൈദ്യുതി ഉല്പാദനത്തിന്റെ 5.5 ശതമാനവും സൗരോര്‍ജമായിരുന്നു. ഈ സമയത്ത് ഭാരതം 5.8 ശതമാനം സൗരോര്‍ജമാണ് ഉത്പാദിപ്പിച്ചത്. 2015 ല്‍ 0.5 ശതമാനം സൗരോര്‍ജം മാത്രമായിരുന്നു നാം ഉത്പാദിപ്പിച്ചത്. പിന്നീട് അഞ്ചാം സ്ഥാനത്തെത്തിയ ഭാരതം ഒടുവില്‍ ജപ്പാനെ മറികടന്ന് മൂന്നാമതെത്തി.
ചൈനയാണ് ഒന്നാമത്, അമേരിക്ക രണ്ടാമതും. ജപ്പാന് (4), ജര്‍മനി (5), ബ്രസീല്‍ (6), ഓസ്ട്രേലിയ (7), സ്പെയിന് (8), ഇറ്റലി (9), ദക്ഷിണ കൊറിയ (10) എന്നീ രാജ്യങ്ങളാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍. 80 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. 215 രാജ്യങ്ങളിലെ വിവരങ്ങളും വിശകലനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: