തിരുവനന്തപുരം : ഡ്രൈവിംഗ് സ്കൂളുകളുടെ സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തുകയാണെങ്കിലും പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.ടെസ്റ്റിന് തീയതി ലഭിച്ചവര്‍ സ്വന്തം വാഹനവുമായി നാളെ മുതല്‍ എത്താനാണ് നിര്‍ദ്ദേശം.
കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങളും ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കും. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
പരിഷ്കരിച്ച സര്‍ക്കുലറില്‍ ദിവസം 40 പേരെ പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് നല്‍കണമെന്നുമാണ് നിര്‍ദ്ദേശം.
ഹൈക്കോടതി ഉത്തരവിനെ മാനിക്കാന്‍ എല്ലാവരും തയാറാകണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. സിഐടിയു നേതൃത്വത്തിലുള്ള ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷന് നേരിട്ട് ആവശ്യപ്പെട്ട പ്രകാരമാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതിനും സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഇളവുകളും സാവകാശവും അനുവദിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായത്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വച്ചത്. സ്വന്തം ജീവന്റെ സുരക്ഷ പോലെ പ്രധാനമാണ് ഇതര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെയും കാല്‍നടയാത്രക്കാരുടെയും ഉള്‍പ്പെടെയുള്ളവരുടെ ജീവനും. ഇത് പ്രകാരം അവബോധവും ഡ്രൈവിംഗ് വൈദഗ്ധ്യവും പരിശീലിപ്പിക്കപ്പെട്ടവരെയുമാണ് ഡ്രൈവിംഗ് ടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: