Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റിസര്‍വ്വ് ബാങ്കിന്റെ താക്കീത്; ധനകാര്യസേവന സ്ഥാപനങ്ങളായ മണപ്പുറം, മുത്തൂറ്റ് ഓഹരികള്‍ തകര്‍ന്നു

റിസര്‍വ്വ് ബാങ്ക് ധനകാര്യ സേവന സ്ഥാപനങ്ങളുടെ മേല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ മണപ്പുറം, മുത്തൂറ്റ് ഓഹരികള്‍ക്ക് വ്യാഴാഴ്ച തകര്‍ച്ച.

Janmabhumi Online by Janmabhumi Online
May 9, 2024, 09:20 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: റിസര്‍വ്വ് ബാങ്ക് ധനകാര്യ സേവന സ്ഥാപനങ്ങളുടെ മേല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ മണപ്പുറം, മുത്തൂറ്റ് ഓഹരികള്‍ക്ക് വ്യാഴാഴ്ച തകര്‍ച്ച.

1659 രൂപയുണ്ടായിരുന്ന മൂത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി 62 രൂപ തകര്‍ന്ന് 1597 രൂപയിലേക്ക് താഴ്ന്നു. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 7.3 ശതമാനം തകര്‍ന്നു. 180 രൂപയുണ്ടായിരുന്ന ഓഹരി 13 രൂപയോളം താഴ്ന്ന് 166ല്‍ അവസാനിച്ചു.

എന്താണ് റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണം?

ധനകാര്യ വായ്പകളിന്മേല്‍ റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കര്‍ശനമായ നിര്‍ദേശങ്ങള്‍ മണപ്പുറത്തിനും മുത്തൂറ്റിനും മറ്റ് ധനകാര്യ സേവനസ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ഉപഭോക്താക്കള്‍ക്ക് ഇത്തരം ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് പരമാവധി നല്‍കാവുന്ന വായ്പ 20,000 രൂപ മാത്രമാണ്. സ്വര്‍ണ്ണവായ്പ നല്‍കുന്ന വന്‍ ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ പണമായി വായ്പ നല്‍കുന്നതിനെക്കുറിച്ച് റിസര്‍വ്വ് ബാങ്കിനോട് ഉപദേശം തേടിയപ്പോഴാണ് ഈ നിയന്ത്രണത്തെക്കുറിച്ച് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയത്. ഐഐഎഫ് എല്‍ എന്ന ധനകാര്യസ്ഥാപനം സ്വര്‍ണ്ണപ്പണയവായ്പാരംഗത്ത് റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തിയതിനെ തുടര്‍ന്ന് ഈ സ്ഥാപനത്തെ റിസര്‍വ്വ് ബാങ്ക് ഇത്തരം ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. സ്വര്‍ണ്ണവായ്പയാണ് മുത്തൂറ്റ് കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 84 ശതമാനവുമെങ്കില്‍ മണപ്പുറത്തിന്റെ സ്വര്‍ണ്ണവായ്പാ ആസ്തി 51 ശതമാനമാണ്.

എന്ത് പ്രതിസന്ധിയാണ് മണപ്പുറത്തിനും മുത്തൂറ്റിനും ഉണ്ടാവുക?
മണപ്പുറവും മുത്തൂറ്റും ഗ്രാമീണമേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ ലഘുവായ്പകള്‍ കൂടി നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന കമ്പനികളാണ്. മൈക്രോ ഫിനാന്‍സ് കമ്പനികള്‍ക്കും സ്വര്‍ണ്ണവായ്പ നല്‍കുന്ന ചെറുകിടക്കാര്‍ക്കും ചിലപ്പോള്‍ ധനസഹായം നല്‍കേണ്ടതായി വരും. റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഇവര്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വളര്‍ച്ചയെ ഭാവിയില്‍ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. പക്ഷെ റിസര്‍വ്വ് ബാങ്കിനെ സംബന്ധിച്ചിടത്തോളം കള്ളപ്പണം നിയന്ത്രിക്കലും കൃത്യമായ കണക്കുകളിലൂടെയുള്ള ധനകാര്യ ഇടപാടുകള്‍ നടത്തേണ്ടതും നിര്‍ബന്ധമാണ്.

സാങ്കേതിക വിദ്യയില്‍ വന്‍തോതില്‍ നിക്ഷേപമിറക്കി ഈ കമ്പനികള്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് കടന്നതിനാല്‍ റിസര്‍വ്വ് ബാങ്ക് നിയന്ത്രണം മുത്തൂറ്റിനെയും മണപ്പുറത്തെയും ബാധിക്കില്ലെന്ന് ആംബിറ്റ് ക്യാപിറ്റല്‍ വിലയിരുത്തുന്നു. മാത്രമല്ല ഐഐഎഫ്എല്‍ പ്രവര്‍ത്തനം നിലച്ചതോടെ അവരുടെ സ്വര്‍ണ്ണവായ്പ ബിസിനസ് കൂടി മുത്തൂറ്റിനും മണപ്പുറത്തിനും ലഭിച്ചിട്ടുണ്ട്.

 

 

 

Tags: Reserve BankMuthootNSEBSEPersonal loan#StockmarketIndiaGoldloanManappuramrbi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തി, ബാക്കിയുള്ളവ മാറ്റിയെടുക്കാനുള്ള അവസരമുണ്ടെന്ന് റിസർവ് ബാങ്ക്‌

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)
India

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

India

ആഗോളപ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന സുസ്ഥിരമാണെന്ന് റിസര്‍വ്വ് ബാങ്ക് ബുള്ളറ്റിന്‍

India

500 രൂപ നോട്ട് നിരോധിക്കുമോ?

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

റിസര്‍വ്വ് ബാങ്ക് അഴിച്ചുവിട്ട ഡബിള്‍ പോസിറ്റീവ് നയങ്ങളില്‍ നാലാം ദിവസവും കുതിച്ചുയര്‍ന്ന് ഓഹരി വിപണി; സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടി

പുതിയ വാര്‍ത്തകള്‍

ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട നഗരസഭ ഓവര്‍സിയര്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ബ്രഹ്മോസിനേക്കാള്‍ ശക്തിയുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം; തുര്‍ക്കിയുടെ നെഞ്ചിടിപ്പ് കൂടും

ആലപ്പുഴയില്‍ റോഡരികില്‍ നിന്ന യുവതിയെ കയറി പിടിച്ച യുവാക്കള്‍ പിടിയില്‍

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies