Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബസവേശ്വര ജയന്തി നാളെ: നവോത്ഥാന നായകന്‍ മഹാത്മ ബസവേശ്വരന്‍

Janmabhumi Online by Janmabhumi Online
May 9, 2024, 07:02 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മധു ഇടപ്പോണ്‍
(വിശ്വ വീരശൈവ സാംസ്‌കാരിക
സമിതി ചെയര്‍മാന്‍: 9496231359)

ആധ്യാത്മികതയെയും ഭൗതികതയെയും സംയോജിപ്പിച്ച ലോകത്തിലെ ആദ്യ സ്വതന്ത്ര ചിന്തകനും, സോഷ്യലിസ്റ്റുമെന്ന് ചരിത്രകാരന്‍ ആര്‍തര്‍ മില്‍സ് വിശേഷിപ്പിച്ച ബസവേശ്വരന്‍ ഭാരത നവോത്ഥാന ശില്‍പികളില്‍ പ്രഥമ ഗണനീയനാണ്.

ബ്രാഹ്മണനായി ജനിച്ച ബസവേശ്വരന്‍ എട്ടാം വയസില്‍, തന്റെ സഹോദരിക്ക് നിഷേധിച്ച പൂണൂല്‍ തനിക്ക് ആവശ്യമില്ല എന്നു പ്രഖ്യാപിച്ച് ഉപനയനവേദി വിട്ടിറങ്ങി. സ്ത്രീപുരുഷ വിവേചനത്തിനെതിരേ ഭാരതത്തില്‍ ആദ്യം ശബ്ദമുയര്‍ത്തിയ അദ്ദേഹം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ആഞ്ഞടിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലേ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, സോഷ്യലിസം എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു.

എ.ഡി. 1131-ല്‍ കര്‍ണാടകത്തിലെ ബിജാപ്പൂര്‍ ജില്ലയിലുള്ള ഇംഗലേശ്വര ബഗവാഡിയില്‍ ബ്രാഹ്മണ ദമ്പതികളായ മദരസയുടെയും മദലാംബികയുടെയും മകനായി ബസവേശ്വരന്‍ ജനിച്ചു. പിതാവ് ഗ്രാമത്തലവനായിരുന്നു.

പൂണൂല്‍, ജാതിയുടെയും ലിംഗത്തിന്റെയും പ്രതീകമാണെന്നും മനുഷ്യനെ വേര്‍തിരിച്ചു കാണിക്കുവാനുള്ള ഉപകരണം മാത്രമാണിതെന്നും ബസവേശ്വരന്‍ വിശ്വസിച്ചു. ഉപനയനച്ചടങ്ങ് ബഹിഷ്‌കരിച്ച, ബസവേശ്വരന്‍, കുടലസംഗമ ക്ഷേത്രത്തിലെത്തിച്ചേര്‍ന്ന് അവിടെനിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് മാതുലനും കല്യാണിലെ രാജാവിന്റെ മന്ത്രിയുമായ ബാലദേവന്റെ മകളെ വിവാഹം ചെയ്തു. തുടര്‍ന്ന് കല്യാണ്‍ ഭരിച്ചിരുന്ന ബിജ്വലന്റെ രാജധാനിയിലെത്തുകയും ഖജനാവു സൂക്ഷിപ്പുകാരനാകുകയും ക്രമേണ പ്രധാനമന്ത്രി പദത്തിലെത്തിച്ചേരുകയും ചെയ്തു.

ഈ കാലങ്ങളിലൊക്കെ സാമൂഹീക പരിഷ്‌കരണ ശ്രമങ്ങള്‍ നടത്തിവന്നിരുന്ന അദ്ദേഹം നാട്ടിലാകെ സഞ്ചരിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും നേരില്‍ മനസിലാക്കുകയും ചെയ്തു. വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ‘അനുഭവമണ്ഡപം’ എന്ന അധ്യാത്മിക പാര്‍ലമെന്റിന് രൂപം നല്കി. ഇതാണ് പിന്നീട് ആധുനിക പാര്‍ലമെന്റിനും ജനാധിപത്യ സങ്കല്പത്തിനും മാതൃകയായത് എന്നു വിശ്വസിക്കപ്പെടുന്നു. അനുഭവ മണ്ഡപത്തില്‍ ചെരുപ്പുകുത്തിയും കര്‍ഷകനും അലക്കുകാരനും വിറകുവെട്ടുകാരനും തയ്യല്‍ക്കാര നും വേശ്യയും ബ്രാഹ്മണനും അംഗങ്ങളായിരുന്നു.

ബസവേശ്വരന്റെ ആധ്യാത്മിക പാര്‍ലമെന്റില്‍ അക്കമഹാദേവിമുക്തയക്ക, നാഗാലാംബിക, നീലാംബിക തുടങ്ങിയ സ്ത്രീകള്‍ സജീവ സാന്നിധ്യമായിരുന്നു. ക്ഷുരകനായ അപ്പണ്ണ, കടത്തുകാരനായിരുന്ന കൗഡേയന്‍, ചെരുപ്പുകുത്തിയായ കാനയ്യ, കാലിമേയ്‌ക്കുന്ന രാവണ്ണ, നെയ്‌ത്തുകാരനായ ജേഡരാദാസിമയ്യ, ചിന്തകനായിരുന്ന ചെന്ന ബാസവണ്ണ, രാജകുമാരനായ മചിദേവ ഇവരൊക്കെ അംഗങ്ങളായിരുന്നു.

തൊഴില്‍ തന്നെയാണ് ഈശ്വരാരാധന. അധ്വാനത്തെ ഈശ്വരാരാധന എന്ന നിലയില്‍ കാണുമ്പോള്‍ തൊഴിലിന്റെ മഹത്വമേറും. നീചമായ ജോലി, മഹത്തായ ജോലി എന്നിങ്ങനെ വേര്‍തിരിവു പാടില്ലെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഓരോരുത്തരും തനിക്ക് ആവശ്യമായ ഭക്ഷണത്തിനുള്ള വക സ്വയം അധ്വാനിച്ചു കണ്ടെത്തണമെന്നും മിച്ചം വരുന്നവ ഇല്ലാത്തവര്‍ക്ക് കൈമാറണമെന്നും അദ്ദേഹം ഉപദേശിച്ചു. ഈശ്വരപൂജ ഹൃദയത്തിലാണു നടക്കേണ്ടത്. അതിനു ക്ഷേത്രത്തില്‍ പോകേണ്ടതില്ല. ഈശ്വര സാമീപ്യത്തിനു പുരോഹിതരുടെ ആവശ്യമില്ല. ശരീരം ക്ഷേത്രമാണെന്നും അതില്‍ കുടികൊള്ളുന്ന ചൈതന്യം ഈശ്വരനാണെന്നും ബസവേശ്വരന്‍ വിശ്വസിച്ചു.

പ്രലോഭനത്തിന്റെ മാര്‍ഗത്തിലൂടെയുള്ള മതപരിവര്‍ത്തനത്തെ ബസവേശ്വരന്‍ എതിര്‍ത്തു. ദൈവവിശ്വാസികളായി സദാചാരബോധം ഉള്ളവരായി, സ്വതന്ത്രരായി, തുല്യരായി, ജീവിക്കാന്‍ സ്വയം തല്‍പരരാകണമെന്നു മാത്രമാണ് അദ്ദേഹം ഉപദേശിച്ചത്.ഈ വര്‍ഷം മെയ് 10-നാണ് ബസവ ജയന്തി ഭാരതത്തിലെമ്പാടും ആഘോഷിക്കുന്നത്.

Tags: Basaveshwara JayantiMahatma BasaveshwarRenaissance heroKarnataka
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍; മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നികുതി പിരിക്കാത്തതെന്തെന്ന് ബിജെപി

India

രാംനഗർ ജില്ലയുടെ പേര് മാറ്റി കർണാടക സർക്കാർ : പുതിയ പേരിടാൻ നിർദ്ദേശം നൽകിയത് കോൺഗ്രസ് ഉപമുഖ്യൻ ഡി കെ ശിവകുമാർ

India

കർണാടകയിൽ കൂട്ടബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ആഹ്ളാദ പ്രകടനം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Main Article

ഭാരതാംബയുടെ അഗ്‌നിപുത്രി

India

മംഗളൂരുവില്‍ ക്രിക്കറ്റ് മാച്ചിനിടയില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ യുവാവിനെ തല്ലിക്കൊന്നെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

ജപ്പാനെ മറികടന്നു; ഇന്ത്യലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യൻ

നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies