Categories: Sports

പാരിസ് ഒളിംപിക്‌സ്: ഇത്തവണത്തെ ദീപശിഖാ പ്രയാണം ദീര്‍ഘമേറിയത്

Published by

പാരിസ്: ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘമേറിയ ദീപശിഖാപ്രയാണമാണ് ഇത്തവണത്തേത്. പത്ത് ആഴ്‌ച്ചകളെടുത്താണ് ഇത്തവണത്തെ ദീപശിഖാ പ്രയാണം നടക്കുക. പതിനായിരം പേരുടെ കൈകളിലൂടെ ഒളിംപിക്‌സ് ദീപശിഖാ കൈമാറ്റം ചെയ്യപ്പെടും.

കായിക താരങ്ങള്‍ക്ക് പുറമെ ഭീകരാക്രമണത്തെ അതിജീവിച്ചവരും 102 കാരിയായ ആക്ടിവിസ്റ്റ് മുത്തശ്ശിയും ഇതില്‍ ഉള്‍പ്പെടും. 400 ഓളം ഫ്രഞ്ച് നഗരങ്ങളിലൂടെ ദീപശിഖ പ്രയാണം നടക്കും. ഗ്വാഡെലൂപ്, മാര്‍ട്ടിനിക്വെ, ന്യൂ കാലെഡോമിയ എന്നിവിടങ്ങളിലൂടെയെല്ലാം സഞ്ചരിച്ചാവും ജൂലൈ 26ന് പാരിസ് ഒളിംപിക്‌സ് ഉദ്ഘാടന വേദിയിലേക്ക് ദീപം എത്തുക.

വളരെ വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ദീപശിഖാ പ്രയാണം നടക്കുക. ഗ്രീസില്‍ 12 ദിവസത്തെ യാത്രയ്‌ക്ക് ശേഷമായിരിക്കും ഫ്രാന്‍സിലേക്ക് ദീപശിഖ എത്തുക. ആക്ടിവിസ്റ്റായ മെലാനി ബെര്‍ഗെര്‍ വോളി ആണ് ദീപശിഖ കൈമാറ്റം ചെയ്യപ്പെടുന്ന 102കാരിയായ മുത്തശ്ശി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by