സംസ്‌കൃത പ്രചാരകനും കവിയുമായിരുന്ന വി.കൃഷ്ണശര്‍മയുടെ സ്മരണായി മികച്ച സംസ്‌കൃതാധ്യാപകര്‍ക്ക് പ്രതിഷ്ഠാനം നല്‍കിവരാറുള്ള ‘ശര്‍മാജി പുരസ്‌കാരം’ കൊല്ലം പാരിപ്പള്ളി അമൃത സംസ്‌കൃത ഹയര്‍ സെക്കന്ററി സ്‌കൂള്‍ സംസ്‌കൃത അധ്യാപനും കവിയും പ്രഭാഷകനുമായ വി.ജെ. ശ്രീകുമാറിന് സമ്മാനിക്കും.
മികച്ച അധ്യാപകനെന്ന നിലയില്‍ പ്രസിദ്ധനായ ഇദ്ദേഹം കഴിഞ്ഞ 30 വര്‍ഷങ്ങളായി സംസ്‌കൃത ഭാഷയുടെ വളര്‍ച്ചക്കും വികാസത്തിനും സമഗ്ര സംഭാവനകള്‍ നല്‍കിവരുന്നു. വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി സ്വരൂപാനന്ദ സരസ്വതി മഹാരാജ് പുരസ്‌കാരം നല്‍കും.











