Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

കെഎസ്ഇബിയുടെ മെല്ലെപ്പോക്ക്; സ്മാര്‍ട്ടാകാതെ മേട്ടുക്കട-തൈക്കാട് റോഡ്; ജനദ്രോഹം തുടരുന്നു

റോഡിന്റെ കരാറുകാര്‍ ഇടതുഭാഗത്തെ പണി നിര്‍ത്തി വച്ചിരിക്കുകയാണ്. ട്രാന്‍സ്‌ഫോമറിന് സമീപം വരെ മണ്ണിട്ട് വലിയ മെറ്റലുകള്‍ നിരത്തി. ശേഷിക്കുന്ന ഭാഗം മുതല്‍ ആശുപത്രിക്ക് മുന്‍വശം വരെ പണിനടത്തിയിട്ടില്ല.

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
May 8, 2024, 10:53 am IST
inThiruvananthapuram
തൈക്കാട് റോഡുപണിക്ക് തടസ്സമായി നില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍

തൈക്കാട് റോഡുപണിക്ക് തടസ്സമായി നില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍

തിരുവനന്തപുരം: കെഎസ്ഇബിയുടെ മെല്ലെപ്പോക്ക് നയം കാരണം സ്മാര്‍ട്ടക്കല്‍ പൂര്‍ണമാകാതെ മേട്ടുക്കട-തൈക്കാട് റോഡ്. റോഡിന്റെ ഇടതുവശത്ത് എംഎആര്‍എ ലൈനിന് സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍ഫോര്‍മറും ആശുപത്രി വരെയുള്ള എട്ടോളം വൈദ്യുത പോസ്റ്റുകളും മാറ്റി സ്ഥാപിക്കാതെ കെഎസ്ഇബി. ഇതോടെ റോഡിന്റെ വലതുഭാഗത്ത് ഒന്നാം ഘട്ട ടാറിംഗ് നടത്തി കാത്തിരിക്കുകയാണ് കരാറുകാര്‍. റോഡിന്റെ കരാറുകാര്‍ ഇടതുഭാഗത്തെ പണി നിര്‍ത്തി വച്ചിരിക്കുകയാണ്. ട്രാന്‍സ്‌ഫോമറിന് സമീപം വരെ മണ്ണിട്ട് വലിയ മെറ്റലുകള്‍ നിരത്തി. ശേഷിക്കുന്ന ഭാഗം മുതല്‍ ആശുപത്രിക്ക് മുന്‍വശം വരെ പണിനടത്തിയിട്ടില്ല.

അതേസമയം ട്രാന്‍ഫോര്‍മര്‍ മാറ്റണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വിചിത്രവാദമാണ് കെഎസ്ഇബി ഉന്നിക്കുന്നത്. പോലീസ് ട്രെയിനിംഗ് കോളജിന് സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറിലെ കേബിളുകള്‍ ഘടിപ്പിക്കുന്നത് പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഈ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാനാകൂ എന്നാണ് കെഎസ്ഇബി നിലപാട്. ഇതേടെ റോഡ് പണി അനിശ്ചകാലത്തേക്ക് മുടങ്ങുമെന്ന അവസ്ഥയാണ്.

പോലീസ് ട്രെയിനിങ് കോളജിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലെ പണികള്‍ തീര്‍ന്ന് ഈഭാഗത്തെ ട്രാന്‍ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കും. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചാലും കേബിള്‍ ഘടിപ്പിക്കുന്ന ജോലികളും മറ്റും പൂര്‍ത്തിയായി ട്രാന്‍സ്‌ഫോര്‍മര്‍ കമ്മിഷന്‍ ചെയ്യാന്‍ പത്തു ദിവസത്തോളമെടുക്കും. ഇതിനിടയില്‍ മഴകൂടി പെയ്താല്‍ സ്ഥിതി ഗുരുതരമാകും. തൈക്കാട് ആശുപത്രി, തൈക്കാട് എല്‍ പി സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രധാനപാതയാണിത്.

ആറുമാസത്തിലേറെയായി ഈ റോഡിലെ കച്ചവടം നിലച്ചിട്ട്. ചെറുതും വലുതുമായ ഏകദേശം മുപ്പതോളം കച്ചവട സ്ഥാപനങ്ങള്‍ക്ക് വരുമാനം നിലച്ചിട്ട് മാസങ്ങളായി. പലരും ലോണെടുത്തും വസ്തു പണയം വച്ചുമാണ് കച്ചവടമാരംഭിച്ചത്. മാസങ്ങളായി ലോണടയ്‌ക്കാന്‍പോലും കഴിയാതെ വന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ് വ്യാപാരികള്‍. റോഡ് പണി തീര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചാല്‍ മാത്രമേ കച്ചവടം പൂര്‍വ്വസ്ഥിതിയിലെത്തുകയുള്ളൂ.

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് ദിവസവും നൂറ് കണക്കിന് ഗര്‍ഭിണികളും കുട്ടുികളുമാണെത്തുന്നത്. ആശുപത്രിയിലേക്കുള്ള വഴിയില്‍കൂടി നടന്നുപോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ആശുപത്രിയിലേക്ക് കയറിപ്പറ്റണമെങ്കില്‍ അസാമാന്യ മെയ് വഴക്കവും വേണം. ആശുപത്രിക്ക് മുന്നിലുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോറിലേക്ക് രോഗികള്‍ കയറുന്നതും ഇറങ്ങുന്നതും ജീവന്‍ കയ്യില്‍പിടിച്ചാണ്. ജൂണ്‍ 3ന് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വഴുതയ്‌ക്കാട് തൈക്കാട് റോഡ് പണി തീര്‍ന്നില്ലെങ്കില്‍ വന്‍ഗതാഗതകുരുക്കാവും ഈ മേഖലയില്‍ അനുഭവപ്പെടുക.

Tags: keralaThiruvananthapuramKSEBsmart cityThycaud
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.