കോട്ടയം: സ്വാമി ചിന്മയാനന്ദന്റെ 108-ാമത് ജയന്തിയോടനുബന്ധിച്ചുള്ള ചിന്മയ ജയന്തി പുരസ്കാരം സംസ്കൃത പണ്ഡിതന് ഡോ. സി.ടി. ഫ്രാന്‍സിസിന്. മിഷന് പ്രസിഡന്റ് രാജഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ പുരസ്കാര സമിതി യോഗത്തിലാണ് തീരുമാനം.
ഗുരുവായൂര്‍ കേന്ദ്രീയ വിദ്യാപീഠത്തില്‍ നിന്ന് ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫ്രാന്‍സിസ് അവിടുന്നുതന്നെ ഡോക്ടറേറ്റും കരസ്ഥമാക്കി. പാലാ സെ. തോമസ് കോളജില്‍ മൂന്നു പതിറ്റാണ്ടിലേറെ സംസ്കൃത വിഭാഗം അധ്യാപകനും അധ്യക്ഷനുമായിരുന്നു.
വിരമിച്ച ശേഷം പാലാ ശ്രീരാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദര്‍ശ സംസ്കൃത കോളജില്‍ അധ്യാപകനായി. ഇപ്പോള്‍ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ സംസ്കൃത വിഭാഗം യൂ.ജി. ബോര്‍ഡ് ചെയര്‍മാനും
പി.ജി. ബോര്‍ഡ് അംഗവുമാണ്. പ്രഭാഷകനും എഴുത്തുകാരനുമായ ഇദ്ദേഹം അറിയപ്പെടുന്ന പ്രകൃതി സംരക്ഷണ പ്രവര്‍ത്തകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: