കോട്ടയം: ഒരു യാത്രക്കാരന്റെ മരണത്തിനിടയാക്കിയ പാലാ ബസ്റ്റാന്‍ഡിലെ അതിരുകല്ലുകള്‍ നീക്കം ചെയ്യാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ആണ് നടുക്കുള്ള കെട്ടിടത്തിന് ചുറ്റും ആളുകള്‍ നടക്കുന്ന വഴിയില്‍ നാല് അതിരുകല്ലുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ഉയര്‍ന്നു നില്‍ക്കുന്ന ഈ കല്ലുകളില്‍ തട്ടി ഒട്ടേറെ പേര്‍ വീണിട്ടുണ്ട. എന്നാല്‍ കഴിഞ്ഞ ദിവസം തട്ടി വീണ ഒരാള്‍ സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്ന ബസിന്റെ ചക്രത്തിനടിയില്‍പെട്ട് തല്‍ക്ഷണം മരിച്ചു. ഓട്ടോ ഡ്രൈവറായ മേവിട കുളത്തിനാല്‍ വിനോദാണ് മരിച്ചത്. ഇതേ തുടര്‍ന്ന് അതിരുകല്ലുകള്‍ നീക്കണമെന്ന് വ്യാപകമായി ആവശ്യം ഉയര്‍ന്നിരുന്നു. വര്‍ഷങ്ങളായി ബസ്റ്റാന്‍ഡില്‍ ഉയര്‍ന്നുനിന്ന അതിരുകല്ലുകള്‍ നീക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്ന നഗരസഭാ ഒരു പാവപ്പെട്ടവന്റെ മരണത്തിനുശേഷം ഇക്കാര്യത്തില്‍ പരിഹാരത്തിന് ഒരുങ്ങുകയാണ്.
പാലായില്‍ രണ്ട് സ്വകാര്യ ബസ് സ്റ്റാന്‍ഡുകളാണ് നിലവിലുള്ളത്. ആദ്യകാലത്ത് പാലാ ടൗണ്‍ ബസ്റ്റാന്‍ഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത് . പിന്നീട് കൊട്ടാരമറ്റത്ത് കൂടുതല്‍ വിസ്തൃതമായ സ്വകാര്യ ബസ് സ്റ്റാന്‍ഡ് നിലവില്‍ വന്നു. ഇതോടെ ടൗണ്‍ സ്റ്റാന്‍ഡ് അവഗണിക്കപ്പെട്ട നിലയിലാണ് . എങ്കിലും നഗര മധ്യത്തിലുള്ള സ്റ്റാന്‍ഡ് എന്ന നിലയില്‍ ഒട്ടേറെ യാത്രക്കാര്‍ക്ക് ആശ്രയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: