Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ സ്‌ഫോടനം: ഒരു കുട്ടി മരിച്ചു: രണ്ട് കുട്ടികള്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 02:41 am IST
inIndia

കൊല്‍ക്കത്ത: ബംഗാളിലെ ഹൂഗ്ലി ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ പതിനൊന്ന് വയസുള്ള ഒരു കുട്ടി മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടിന്ന നേതാജിപള്ളി കോളനിയിലെ പാണ്ഡു മേഖലയില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.

പരിക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ് ബിശ്വാസ് എന്ന കുട്ടിയാണ് മരിച്ചത്. അമ്മാവന്റെ വീട്ടില്‍ എത്തിയതായിരുന്നു രാജ് ബിശ്വാസ്. രൂപം വല്ലഭ്, സൗരഭ് ചൗധരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിരവധി കുട്ടികള്‍ കളിക്കാനായി ഉണ്ടായിരുന്നു. സ്‌ഫോടനം ഉണ്ടായതോടെ കുട്ടികള്‍ ചിതറി ഓടി. വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു രാജ് ബിശ്വാസ് എന്ന് അമ്മൂമ്മ പറഞ്ഞു. ചില കുട്ടികള്‍ കളിക്കാനായി വിളിച്ചപ്പോള്‍ അവര്‍ക്കൊപ്പം പോവുകയായിരുന്നു. സ്‌ഫോടന ശബ്ദം കേട്ട് സ്ഥലത്തേയ്‌ക്ക് ഓടിയെത്തിയപ്പോള്‍ രാജ് ഗുരുതരമായി പരിക്കേറ്റ് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേയ്‌ക്കും മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് രണ്ടിന് കുച്ച് ബിഹാറിലെ സീതാല്‍കുച്ചി മേഖലയില്‍ നിന്നും 22 ക്രഡ് ബോംബുകള്‍ കണ്ടെത്തിയിരുന്നു. സന്ദേശ്ഖാലിയില്‍ നിന്നും വിദേശ നിര്‍മിത പിസ്റ്റല്‍ ഉള്‍പ്പടെ വന്‍ ആയുധശേഖരം സിബിഐ നേരത്തെ പിടിച്ചെടുത്തിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് ബിജെപി എംപിയും സ്ഥാനാര്‍ത്ഥിയുമായ ലോക്കറ്റ് ചാറ്റര്‍ജി ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്നു. വലിയ ക്രിമിനലുകളാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍. സംസ്ഥാനത്ത് യാതൊരു ജനാധിപത്യവുമില്ല. നിരവധി ബോംബുകളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തത്. തൃണമൂലുകാര്‍ക്ക് ജനങ്ങളില്‍ വിശ്വാസമില്ല. അവര്‍ ബോംബുകളിലാണ് വിശ്വസിക്കുന്നതെന്നും ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞു.

 

Tags: Blast in BengalOne child killedtwo injured
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.