കോഴിക്കോട്: എന്‍ഐടി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. മുംബൈ അണുശക്തി നഗര്‍ സ്വദേശി യോഗീശ്വര്‍ നാഥ് ആണ് മരിച്ചത്. മെക്കാനിക്കല്‍ എന്ജിനീറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെയാണ് മരണം. താന്‍ ആത്മഹത്യ ചെയ്യുമെന്ന് വീട്ടിലേക്ക് ഫോണ്‍ സന്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാര്‍ഡനുമായി ബന്ധപ്പെട്ടു. ഇവര്‍ എത്തുമ്പോഴേക്കും മരിച്ചനിലയില്‍ കണ്ടെത്തി. ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: