സൗത്ത് റിയോ: തെക്കന്‍ ബ്രസീലില്‍ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 76 പേര്‍ മരിച്ചു. 70,000 പേര്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു. പോര്‍ട്ടോ അലെഗ്രെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചു.
ഉറുഗ്വേയുടെയും അര്‍ജന്റീനയുടെയും അതിര്‍ത്തിയിലുള്ള തെക്കന്‍ റിയോ ഗ്രാന്‍ഡെ ഡോ സുള്‍സംസ്ഥാനത്തുടനീളം റെക്കോഡ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 101 പേരെ കാണാതായി. 80,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ എത്തി.
സംസ്ഥാനത്തെ 497 നഗരങ്ങളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗത്തെയും കൊടുങ്കാറ്റ് ബാധിച്ചു. ഇത് മണ്ണിടിച്ചിലിനും റോഡുകളും പാലങ്ങളും തകരുന്നതിനും വൈദ്യുതി തടസ്സത്തിനും ഇടയാക്കി. ബ്രസീലിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സിയുടെ കണക്കനുസരിച്ച് ഒരു ദശലക്ഷത്തിലധികം ആളുകള്‍ വെള്ളപ്പൊക്കത്തിലും കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: