മുംബൈ: മോദിയുടെ ഭരണത്തില്‍ ഇന്ത്യ ലോകത്തെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അഞ്ച് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറിയെങ്കില്‍, കോണ്‍ഗ്രസിന്റെ പ്രകടനപത്രകി നടപ്പാക്കിയാല്‍ ഇന്ത്യ ഏറ്റവും ദുര്‍ബലമായ അഞ്ച് രാജ്യങ്ങളില്‍ ഒന്നായി മാറുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ എഴുതിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെങ്കില്‍ എത്ര പണം ആവശ്യമാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ വേണ്ടത്ര ചിന്തിച്ചിട്ടുണ്ടോ എന്ന് നിര്‍മ്മല സീതാരാമന്‍ ചോദിച്ചു.
കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഒരു മുസ്ലിം ലീഗ് പ്രകടനപത്രികയ്‌ക്ക് തുല്ല്യമാണ്. ഇതിനെ ചോദ്യം ചെയ്യേണ്ടത് ബിജെപിയുടെ കടമയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
രാജ്യതാല്‍പര്യത്തിന് ഒരു വിലയും കല്‍പിക്കാത്ത മാനിഫെസ്റ്റോ ആണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. മാനിഫെസ്റ്റോയില്‍ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ പണച്ചെലവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ എന്നും നിര്‍മ്മല സീതാരാമന്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ ചില വാഗ്ദാനങ്ങള്‍ നടപ്പാക്കിയപ്പോഴേക്കും ഖജനാവ് കാലിയായെന്നാണ് കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തിലെ ഉപമുഖ്യമന്ത്രി പറഞ്ഞത്. ഇത് ഒരു സംസ്ഥാനത്തിന്റെ കാര്യമാണ്. അങ്ങിനെയെങ്കില്‍ രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ അവര്‍ ഇപ്പോള്‍ മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍ പാലിക്കുകയാണെങ്കില്‍ ഇന്ത്യ ഏറ്റവും ദുര്‍ബലമായ ലോകത്തിലെ അഞ്ച് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറും. മോദിയുടെ ഭരണകാലത്ത് ഏറ്റവും ശക്തമായ ലോകത്തിലെ അഞ്ച് സമ്പദ് വ്യവസ്ഥകലില്‍ ഒന്നായ ഇന്ത്യ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറാന്‍ പോവുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: