അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് അഹമ്മദാബാദിലെ 10 സ്കൂളുകൾക്ക് ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ സന്ദേശങ്ങൾ. തുടർന്ന് പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനാൽ ഇത് വ്യാജമാണെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പോലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും ഡോഗ് സ്ക്വാഡും ക്രൈംബ്രാഞ്ച് സംഘങ്ങളും ഈ സ്കൂളുകളിലെത്തി സമഗ്രമായ പരിശോധന നടത്തിയതായി അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് പ്രസ്താവനയിൽ അറിയിച്ചു.
തിരച്ചിൽ പ്രവർത്തനത്തിൽ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. തങ്ങളുടെ ടീമുകൾ ഈ പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുന്നുണ്ട്, ഇമെയിൽ അയച്ചയാളെ കുറിച്ച് സാങ്കേതിക നിരീക്ഷണവും ആരംഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
അതേ സമയം ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കിംവദന്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും തങ്ങൾ ആളുകളോട് അഭ്യർത്ഥിക്കുന്നു ണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: