ഗഞ്ചം: സമ്പന്ന സംസ്ഥാനമായ ഒഡീഷയിലെ ജനങ്ങളെ കോണ്‍ഗ്രസും ബിജെഡിയും കൂടിചേര്‍ന്ന് ദരിദ്രരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെഹ്‌റാംപൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് കോണ്‍ഗ്രസിനെയും നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടിയായ ബിജു ജനതാദളിനെയും ശക്തമായി വിമര്‍ശിച്ചത്.
ഒഡീഷയില്‍ വെള്ളമുണ്ട്, ഫലഭൂയിഷ്ഠമായ ഭൂമിയുണ്ട്, മണ്ണിനടിയില്‍ ധാതുക്കളുടെ നിധിയുണ്ട്… നീണ്ട കടല്‍ത്തീരം… വ്യാപാരം. ബെര്‍ഹാംപൂര്‍ പോലുള്ള കേന്ദ്രങ്ങള്‍… ഇതൊരു പട്ടുനഗരവും ഭക്ഷ്യ തലസ്ഥാനവുമാണ്. ഇവിടെ ചരിത്രമുണ്ട്, സംസ്‌കാരത്തിന്റെ പൈതൃകവും ഉണ്ട്. എന്നിട്ടും, ഈ ‘സമ്പന്ന’ ഒഡീഷയിലെ ജനങ്ങള്‍ ദരിദ്രരായി തുടര്‍ന്നു… ആരാണ് ഈ പാപത്തിന് ഉത്തരവാദി? ഉത്തരം കോണ്‍ഗ്രസും ബിജെഡിയുമാണ്. ഒഡീഷയില്‍ 50 വര്‍ഷത്തോളം കോണ്‍ഗ്രസ് പാര്‍ട്ടി ഭരിച്ചു, തുടര്‍ന്ന് 25 വര്‍ഷത്തെ ബിജെഡി സര്‍ക്കാര്‍. എന്നാല്‍ എന്താണ് ജനങ്ങള്‍ക്ക് ലഭിച്ചതെന്നും മോദി ചോദിച്ചു.
കേന്ദ്രത്തിന്റെ പദ്ധതികള്‍ നടപ്പാക്കാത്തതിന് ബിജെഡി സര്‍ക്കാരിനെ ആഞ്ഞടിച്ച പ്രധാനമന്ത്രി, ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യവ്യാപകമായി 6 കോടിയിലധികം ആളുകള്‍ക്ക് പ്രയോജനം നേടിയപ്പോള്‍, ബിജെഡിയുടെ അനാസ്ഥ കാരണം ഒഡീഷയിലെ ജനങ്ങള്‍ക്ക് ഇത് നഷ്ടമായെന്ന് പറഞ്ഞു.
ഒഡീഷയില്‍ 70 വയസ്സിന് മുകളിലുള്ള വയോജനങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ അദ്ദേഹം ഉറപ്പുനല്‍കി, അത്തരം ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തുന്നത് ഉറപ്പാക്കാന്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഒഡീഷ സര്‍ക്കാര്‍ സ്ത്രീകളുടെ താല്‍പ്പര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഓരോ ഗര്‍ഭിണികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: