ബെർഹാംപൂർ : ഒഡീഷയിലെ ബിജെഡി സർക്കാരിന്റെ കാലഹരണ തീയതി ജൂൺ 4 ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പിച്ചു പറഞ്ഞു. സംസ്ഥാനത്തെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒഡീഷയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാൻ ബിജെപിക്ക് അവസരം നൽകണമെന്ന് മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഒഡിയ ഭാഷയും സംസ്കാരവും മനസ്സിലാക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് ഒഡീഷയ്ക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.ബിജെഡി പ്രസിഡൻ്റും മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിനെതിരെ പ്രകടമായ ആക്ഷേപത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: