ന്യൂദല്‍ഹി: വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിസിമാര്‍ ഉള്‍പ്പെടെ 181 അക്കാദമിക് വിദഗ്ധരുടെ തുറന്ന കത്ത്. ‘ടോര്‍ച്ച് ബെയറേഴ്സ് ബിയിംഗ് ടോര്‍ച്ച്’ എന്ന തലക്കെട്ടില്‍ എഴുതിയ തുറന്ന കത്തില്‍, രാഹുല്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും രാഷ്ട്രീയ നേട്ടത്തിനായി വി.സി.മാരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന് അവര്‍ ആരോപിച്ചു.കര്‍ശനവും സുതാര്യവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണ് വിസി.മാരുടെ തെരഞ്ഞെടുപ്പെന്ന് ഒപ്പിട്ടവര്‍ വിശദീകരിച്ചു.
ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്, ഡല്‍ഹി യൂണിവേഴ്സിറ്റി വിസി യോഗേഷ് സിംഗ്, എഐസിടിഇ ചെയര്മാന് ടിജി സീതാറാം എന്നിവരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
‘രാഹുല്‍ ഗാന്ധി അസത്യം പ്രചരിപ്പിക്കുകയും വൈസ് ചാന്‍സലര്‍മാരുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു, രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്. അതിനാല്‍, അദ്ദേഹത്തിനെതിരെ നിയമാനുസൃതമായി നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ കത്തില്‍ പറയുന്നു.
രാഷ്ട്രീയ സ്വയംസേവക് സംഘവുമായുള്ള ബന്ധമാണ് അക്കാദമിക് നിയമനങ്ങളില്‍ പലപ്പോഴും വഴികാട്ടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: