ചാലക്കുടി: ജീവന് തുടിക്കുന്ന ചുമര് ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞ് നോര്‍ത്ത് ചാലക്കുടി മഠത്തിന്‍കാവ് ഭഗവതി ക്ഷേത്രം. പാരമ്പര്യ ചുമര്‍ചിത്രകലയിലെ പഞ്ചവര്‍ണ്ണ വിന്യാസത്തിലൂടെ ആധുനിക ചിത്രകലയെ പോലും വെല്ലുന്ന രീതിയിലാണ് ഇവിടെ ചുമര്‍ചിത്രങ്ങള്‍ തീര്‍ത്തിരിക്കുന്നത്. രണ്ട് നിലകളിലായി ദേവിയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ക്ക് പുറമെ കന്നി മൂലയില്‍ ഗണപതി, ദക്ഷിണമൂര്‍ത്തി സങ്കലപ്പത്തിലൂള്ള ശിവന്, വരാഹ മൂര്‍ത്തി തുടങ്ങിയവയാണ് പ്രധാന ദേവന്മാരുടെ ചിത്രങ്ങള്‍.
കേരളത്തിലെ പ്രമുഖ ചുമര്‍ചിത്ര കലാകാരനായ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കെ.കെ.വാര്യരുടെ ശിഷ്യനായ സജി അരൂരാണ് ഇവിടെ ജീവന് തുടിക്കുന്ന ചുമര്ചിത്രങ്ങള്ക്ക് വര്‍ണ്ണങ്ങള്‍ ചാലിക്കുന്നത്. ആക്രിലാക് പെയിന്റിലാണ് ഇവിടെ ചിത്രങ്ങളൊരുക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലും, മലപ്പുറം തിരുമാന്ധാം കുന്ന് ക്ഷേത്രത്തിലും സജി ആശാന് വാര്യരുടെ കുടെ ചുമര് ചിത്രങ്ങള്‍ തീര്‍ത്തിട്ടുണ്ട്.
25 വര്‍ഷമായി ചുമര് ചിത്ര കലാ രംഗത്തെ സജീവ സാന്നിധ്യമാണ് സജി അരൂര്‍. ശ്രീനീഷ് പള്ളരുത്തി,പവി ചന്ദ്രൂര്‍,അഖില്‍ തുമ്പൂര്‍ എന്നിവരാണ് സജിയെ ഇവിടെ സഹായിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: