Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാട്ടര്‍ അതോറിറ്റി കരാറുകാര്‍ക്ക് കുടിശിക 3500 കോടി; അറ്റകുറ്റപണിയും ജല്‍ജീവന്‍ പദ്ധതിയും സ്തംഭനത്തിലേക്ക്

ഇപ്പോളത് 3500 കോടിയിലധികമാണെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 09:55 pm IST
in Kerala

കോട്ടയം: സാമ്പത്തിക പ്രതിസന്ധി മൂലം കേരള വാട്ടര്‍ അതോരിറ്റി സ്തംഭനാവസ്ഥയിലേയ്‌ക്ക് നീങ്ങുന്നു. അറ്റകുറ്റപണികളും ജല്‍ജീവന്‍ പദ്ധതികളും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായി സ്തംഭിച്ചേക്കും. 2024 മാര്‍ച്ച് 31 വരെ കരാറുകാര്‍ക്കുള്ള കുടിശിക 2982.96 കോടി രൂപയായിരുന്നു. ഇപ്പോളത് 3500 കോടിയിലധികമാണെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

അറ്റകുറ്റപണികള്‍ നടത്തുന്നതിലും കരാറുകാര്‍ക്ക് പണം നല്കുന്നതിലും വാട്ടര്‍ അതോരിറ്റി ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. ജലവിതരണം തടസപ്പെടുകയും വന്‍തോതില്‍ കുടിവെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ 19 മാസത്തെ കുടിശ്ശികയായ 200 കോടിയോളം രൂപയാണ് അറ്റകുറ്റപണിക്കാരായ കരാറുകാര്‍ക്ക് വാട്ടര്‍ അതോരിറ്റി നല്കാനുള്ളത്. പുതിയ ടെന്‍ഡറുകള്‍ 2018ലെ നിരക്കുകളിലാണ് തയാറാക്കുന്നത്. തന്മൂലം മാര്‍ച്ചിനു ശേഷം കരാറുകാര്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നില്ല. അറ്റകുറ്റപണികള്‍ സംസ്ഥാന വ്യാപകമായി മുടങ്ങുന്നു.

എല്ലാ ഗ്രാമീണഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ജല്‍ജീവന്‍ പദ്ധതി നടത്തിപ്പില്‍ കേരളം 31-ാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു. 44,714 കോടിയുടെ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 4635 കോടിയും സംസ്ഥാന സര്‍ക്കാര്‍ 4376 കോടിയുമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. ഇനി 35810 കോടി കൂടിയെങ്കിലും ചെലവഴിച്ചാല്‍ മാത്രമേ പദ്ധതി പൂര്‍ത്തിക്കാന്‍ കഴിയു. പദ്ധതിയുടെ കാലാവധി 2024 മാര്‍ച്ച് 31ന് അവസാനിച്ചതാണ്. ഒരു വര്‍ഷം കൂടി നീട്ടി നല്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രാനുമതി ഇതുവരെയും ലഭിച്ചിട്ടില്ല.

മൂന്നു വര്‍ഷമെങ്കിലും കാലാവധി നീട്ടുകയും സംസ്ഥാന വിഹിതമായി 17500 കോടിയോളം കണ്ടെത്തുകയും ചെയ്താല്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയൂ. 2024-25 ലെ സംസ്ഥാന ബജറ്റില്‍ 550 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ബാക്കി തുക വായ്‌പയെടുക്കാന്‍ കേന്ദ്രം അനുവദിക്കണം. ഇപ്പോഴുള്ള കുടിശ്ശികയും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും മൂലം ജല്‍ജീവന്‍ പദ്ധതി പ്രവര്‍ത്തികളും മെയ് അവസാനത്തോടു കൂടി സ്തംഭിക്കും.

ഈ മാസം 29ന് കരാറുകാര്‍ തിരുവനന്തപുരം വാട്ടര്‍ അതോറിറ്റി കാര്യാലയത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കും ഏജീസ് ഓഫീസിലേയ്‌ക്കും മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് കേരളാ ഗവ. കോണ്‍ടാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളാ ഗവ. കോണ്‍ടാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, കേരളാ വാട്ടര്‍ അതോരിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ കുഞ്ഞുമാത്യൂ, ട്രഷറര്‍ ശ്രീജിത്ത് ലാല്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ ബാബു തോമസ്, ലാല്‍ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Kerala Water AuthorityJal Jeevan Mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

Kerala

കുടിവെള്ളം മുട്ടിച്ചത് : സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

Kerala

വാട്ടര്‍ അതോറിറ്റിയില്‍ തീവെട്ടിക്കൊള്ള; 483.24 കോടിയുടെ പിഎഫ് നിക്ഷേപം വകമാറ്റി

Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 26 വാര്‍ഡുകളില്‍ ജലവിതരണം മുടങ്ങും

Thiruvananthapuram

സൗജന്യ കുടിവെള്ളത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.