തിരുവനന്തപുരം:ജെസ്ന തിരോധാന കേസില്‍ സിബിഐ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. ജെസ്നയുടെ പിതാവ് നല്കിയ തെളിവുകളുമായി ഒത്തുനോക്കുന്നതിനാണ് സി ബി ഐയോട് കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ജസ്നയുടെ പിതാവ് നല്കിയ തെളിവുകള്‍ സി ബി ഐയുടെ അന്വേഷണത്തില്‍ ഉള്‍പ്പെട്ടിരുന്നോ എന്ന് കോടതി പരിശോധിക്കും.ഈ മാസം എട്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും. ജെസ്ന തിരോധാന കേസില്‍ ഒന്നും കണ്ടെത്താനായില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി ബി ഐ നല്കിയ അപേക്ഷയ്ക്കെതിരെ പിതാവ് രംഗത്തെത്തിയിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് സീല്‍ ചെയ്ത കവറില്‍ നല്കിയ തെളിവുകള്‍ കോടതി സ്വീകരിക്കുകയായിരുന്നു.
ചില ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് കോടതിയില്‍ നല്‍കിയത്. സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ നിലപാട്.
പത്തനംതിട്ട വെച്ചുച്ചിറയില്‍ നിന്നാണ് ജെസ്നയെ കാണാതായത്.ജെസ്ന ജീവിച്ചിരിപ്പില്ലെന്നാണ് പിതാവ് പറയുന്നത്. ജെസ്ന തിരോധാന കേസില്‍ സിബിഐ കണ്ടെത്താത്ത കാര്യങ്ങള്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്ന് പിതാവ് അവകാശപ്പെടുന്നു.
ജെസ്നയുടെ സഹപാഠി തെറ്റുകാരനല്ല. എന്നാല്‍ മറ്റൊരു സുഹൃത്താണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും തെളിവ് കയ്യിലുണ്ടെന്നും കോടതിയില്‍ കൈമാറിയെന്നുമാണ് പിതാവ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: