Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎന്‍ പൊതുസഭയില്‍ രൂക്ഷ വിമര്‍ശനവുമായി ഭാരതം; പാകിസ്ഥാന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സംശയാസ്പദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 10:28 pm IST
in India

വാഷിങ്ടണ്‍: ഐക്യരാഷ്‌ട്ര സഭ പൊതുസഭയില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഭാരതം. എല്ലാ മേഖലകളിലും ഏറ്റവും സംശയാസ്പദമായ ട്രാക്ക് റിക്കാര്‍ഡ് സൂക്ഷിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി രുചിര കംബോജ്. ‘സമാധാനത്തിന്റെ സംസ്‌കാരം’ ചര്‍ച്ചയില്‍ ഭാരതത്തിനെതിരെ പരാമര്‍ശങ്ങളുന്നയിച്ച പാക് പ്രതിനിധിക്ക് മറുപടി നല്കുകയായിരുന്നു രുചിര.

കശ്മീര്‍, പൗരത്വ നിയമ ഭേദഗതി, അയോദ്ധ്യ ശ്രീരാമ ക്ഷേത്രം എന്നിവയെ ഉള്‍പ്പെടുത്തിയാണ് ഭാരതത്തിനെതിരെ പാക് പ്രതിനിധി മുനീര്‍ അക്രം പ്രസംഗിച്ചത്. ഇതിന് മറുപടി പറയുമ്പോഴാണ് രുചിര പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. വെല്ലുവിളി നിറഞ്ഞ ഈ സമയത്തും സമാധാനത്തിന്റെ സംസ്‌കാരം വളര്‍ത്താന്‍ ഭാരതം ശ്രമിക്കുന്നു, ക്രിയാത്മക സംഭാഷണത്തിലും ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. അതിനാല്‍, ഒരു പ്രത്യേക പ്രതിനിധി സംഘത്തില്‍ നിന്നുള്ള പരാമര്‍ശങ്ങളെ ഞങ്ങള്‍ മാറ്റി നിര്‍ത്തുകയാണ്. അവര്‍ക്ക് യോഗ്യതയില്ലാത്തതുകൊണ്ട് മാത്രമല്ല, അവരുടെ വിനാശകരമായ സ്വഭാവം ഒരുമിച്ചുള്ള ശ്രമങ്ങളെ തകര്‍ക്കുന്നു, രുചിര കൂട്ടിച്ചേര്‍ത്തു.

നമ്മുടെ ചര്‍ച്ചകളെ എപ്പോഴും നയിക്കേണ്ടത് ബഹുമാനവും നയതന്ത്രവുമാണ്. എല്ലാ വശങ്ങളിലും സംശയാസ്പദമായ ട്രാക്ക് റിക്കാര്‍ഡുള്ള ഒരു രാജ്യത്തില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നത് തെറ്റാണ്. എല്ലാ മതങ്ങളുടെയും കാതലായ സഹാനുഭൂതി, സഹവര്‍ത്തിത്തം എന്നിവയുടെയും സമാധാന സംസ്‌കാരത്തിന്റെയും നേര്‍ വിപരീതമാണ് ഭീകരവാദം. ഇത് ഭിന്നത വിതയ്‌ക്കുന്നു, ശത്രുത വളര്‍ത്തുന്നു.

ലോകമെമ്പാടുമുള്ള സാംസ്‌കാരികവും ധാര്‍മ്മികവുമായ പാരമ്പര്യങ്ങള്‍ക്ക് അടിവരയിടുന്ന ആദരവിന്റെയും ഐക്യത്തിന്റെയും സാര്‍വത്രിക മൂല്യങ്ങളെ തകര്‍ക്കുന്നു. ഭാരതം ശക്തമായി വിശ്വസിക്കുന്നതു പോലെ, സമാധാനത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരം പരിപോഷിപ്പിക്കുന്നതിനും ലോകത്തെ ഒരു ഏകീകൃത കുടുംബമായി കാണുന്നതിനും അംഗരാജ്യങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്.

മതത്തിന്റെ പേരിലുള്ള അസഹിഷ്ണുതയും വിവേചനവും അക്രമവും യുഎന്നിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു. പള്ളികള്‍, ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, ഗുരുദ്വാരകള്‍, മോസ്‌കുകള്‍, സിനഗോഗുകള്‍ എന്നിവയുള്‍പ്പെടെയുള്ള പുണ്യസ്ഥലങ്ങളില്‍ വര്‍ധിക്കുന്ന ആക്രമണങ്ങളില്‍ ഭാരതത്തിന് ആശങ്കയുണ്ട്. ഇവയോട് ആഗോള സമൂഹത്തില്‍ നിന്ന് ഏകീകൃതവും വേഗത്തിലുള്ളതുമായ പ്രതികരണം ആവശ്യമാണ്. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തം സമാധാനത്തിനായുള്ള ഭാരതത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാന ശിലയായി തുടരുന്നുവെന്നും രുചിര കംബോജ് കൂട്ടിച്ചേര്‍ത്തു.

ഭാരതം ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതങ്ങളുടെ മാത്രം ജന്മസ്ഥലമല്ല. മുസ്ലിം, ജൂത, ക്രിസ്ത്യന്‍ മതങ്ങളുടെയും ശക്തികേന്ദ്രമാണ്. പീഡിപ്പിക്കപ്പെടുന്നവരുടെ ഒരു അഭയ കേന്ദ്രമാണ്. ഭാഷകളുടെയും മതങ്ങളുടെയും വൈവിധ്യങ്ങള്‍ക്കൊപ്പം ഭാരത സംസ്‌കാരം സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സാക്ഷ്യമാണ്. ദീപാവലി, ഈദ്, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്കിടയില്‍ മതത്തിന്റെ അതിര്‍വരമ്പുകളെ ഇല്ലാതാക്കുന്നുവെന്നും രുചിര കംബോജ് ചൂണ്ടിക്കാട്ടി.

 

Tags: indiapakistanUN General AssemblyRuchira Kamboj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.